Sonia Gandhi in Yatra 2 movie

ഇത് ശരിക്കും സോണിയ ഗാന്ധിയോ!! ‘യാത്ര 2’ പ്രേക്ഷകരെ ഞെട്ടിച്ച് താരം, ആരാണ് ഈ അഭിനേത്രി

Yatra 2 movie cast. Yatra 2 movie Sonia Gandhi

Sonia Gandhi in Yatra 2 movie: മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയുടെ ജീവചരിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തിന്റെ മകനും, നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതം കൂടി അവതരിപ്പിക്കുന്ന ‘യാത്ര 2’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.

മഹി വി രാഘവ് രചന നിർവഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിൽ, വൈഎസ്ആർ ആയി മമ്മൂട്ടിയും, ജഗൻ മോഹൻ ആയി ജീവയും ആണ് എത്തിയിരിക്കുന്നത്. എന്നാൽ, രൂപ സാദൃശ്യം കൊണ്ട് ഞെട്ടിച്ചത് ചിത്രത്തിലെ സോണിയ ഗാന്ധി ആണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ, ഇന്നും പാർലമെന്റ് അംഗമായി തുടരുന്ന

സോണിയ ഗാന്ധി എന്ന കഥാപാത്രത്തെ ‘യാത്ര 2’വിൽ അവതരിപ്പിച്ചിരിക്കുന്നത് ജർമ്മൻ നടിയായ സൂസൻ ബെർണർട്ട് ആണ്. ജർമ്മൻ സ്വദേശിനിയായ സൂസൻ ബെർണർട്ട് [Suzanne Bernert], 2005-ൽ മുംബൈയിൽ എത്തുകയും, തുടർന്ന് 2009-ൽ സിനിമ – ടെലിവിഷൻ നടനായ അഖിൽ മിശ്രയെ വിവാഹം ചെയ്യുകയും ചെയ്തു. നേരത്തെ തന്നെ ചില ഹിന്ദി സിനിമകളിൽ മുഖം കാണിച്ച സൂസൻ ബെർണർട്ട്, വിവാഹ ശേഷം ഇന്ത്യൻ സിനിമകളിൽ സജീവമായി.

ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച സൂസൻ ബെർണർട്ട്, 2022-ൽ പൃഥ്വിരാജ് നായകനായി എത്തിയ ‘തീർപ്പ്’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ‘യാത്ര 2’-വിൽ എത്തുമ്പോൾ, സൂസൻ ബെർണർട്ടിന്റെ സോണിയ ഗാന്ധിയുമായുള്ള രൂപ സാദൃശ്യം ആണ് കൂടുതൽ ശ്രദ്ധേയം ആകുന്നത്. നേരത്തെ, ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന സിനിമയിലും, രണ്ട് ടെലിവിഷൻ സീരീസുകളിലും സൂസൻ ബെർണർട്ട്, സോണിയ ഗാന്ധിയെ അവതരിപ്പിച്ചിട്ടുണ്ട്.