Gautham Menon says why Surya and Rajinikanth backed out of Dhruva Natchathiram : വിക്രം നായകനായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവനച്ചത്തിരം’ റിലീസിന് ഒരുങ്ങുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ, നവംബർ 24-നാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ,
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ നൽകിയ ഒരു അഭിമുഖത്തിൽ സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ താൻ ചിത്രത്തിലെ നായക വേഷത്തിനായി സമീപിച്ച സൂപ്പർ താരങ്ങളെ വെളിപ്പെടുത്തുകയും അവരുടെ പ്രതികരണങ്ങൾ തുറന്നു പറയുകയും ചെയ്തു. ഈ സ്പൈ ആക്ഷൻ ചിത്രത്തിൽ, ഒരു അണ്ടർ കവർ ഓപ്പറേഷൻ ഹെഡ് ആയ ജോൺ / ധ്രുവ് എന്ന കഥാപാത്രത്തെ ആണ് വിക്രം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി ഗൗതം മേനോൻ ആദ്യം സമീപിച്ചത് നടൻ സൂര്യയെ ആണ്.
എന്നാൽ, കഥ കേട്ട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു, “ഈ സിനിമയ്ക്ക് എനിക്ക് ഒരു റഫറൻസ് പോയിന്റും ഇല്ല, ഈ സിനിമ ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്പൈ ത്രില്ലറുകൾ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല, പക്ഷേ ഇതും ഒരു സ്പൈ ത്രില്ലർ പോലെ തോന്നുന്നില്ല. നമുക്ക് മറ്റെന്തെങ്കിലും ചെയ്താലോ?”
Gautham Menon says why Surya and Rajinikanth backed out of Dhruva Natchathiram
ശേഷം, കഥയിൽ ചില മാറ്റങ്ങൾ വരുത്തി രജനീകാന്തിനെ സമീപിച്ചു. അദ്ദേഹത്തിന് കഥ വളരെ ഇഷ്ടപ്പെട്ട എങ്കിലും, അത് സംഭവിച്ചില്ല, ആ സമയത്താണ് രജനീകാന്ത് ‘കബാലി’ ചെയ്തത്. പിന്നീട്, സൂര്യയെ കേൾപ്പിച്ച കഥ വിക്രമിനോട് പറയുകയായിരുന്നു. പിന്നീട് അത് സിനിമയായി മാറി. ഗൗതം മേനോൻ നിർമ്മിച്ച ചിത്രത്തിൽ സിമ്രാൻ, വിനായകൻ, ഐശ്വര്യ രാജേഷ്, രാധികാ ശരത് കുമാർ, ഋതു വർമ്മ തുടങ്ങി വലിയ ഒരു താരനിര അണിനിരക്കുന്നു.
Read Also: ഫാമിലി, ഹൊറർ, കോമഡി ചിത്രങ്ങൾ നാളെ തീയേറ്ററുകളിലേക്ക്, വെള്ളിയാഴ്ച റിലീസിന് എത്തുന്ന മലയാള ചിത്രങ്ങൾ