Gautham Menon movie Dhruva Natchathiram release date postponed

‘ധ്രുവനച്ചത്തിരം’ ഇന്ന് തിയേറ്ററുകളിൽ എത്തില്ല!! ക്ഷമ ചോദിച്ച് ഗൗതം മേനോൻ

Gautham Menon movie Dhruva Natchathiram release date postponed

Gautham Menon movie Dhruva Natchathiram release date postponed : ചിയാൻ വിക്രം നായകനായി എത്തുന്ന, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയും, പിന്നീട് പല തവണയായി ഷൂട്ട് ചെയ്യുകയും, ഒടുവിൽ

എല്ലാ പ്രതിസന്ധികളും മറികടന്ന് ‘ധ്രുവനച്ചത്തിരം’ നവംബർ 24 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ട്രെയിലറും മറ്റു പ്രമോഷൻ വർക്കുകളും എല്ലാം തന്നെ നടക്കുകയും ചെയ്തു. പ്രീ ബുക്കിംഗ് ആരംഭിക്കുകയും, പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞദിവസം വൈകിട്ടോടെ അപ്രതീക്ഷിതമായി പ്രീ ബുക്കിംഗ് സൈറ്റുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Gautham Menon movie Dhruva Natchathiram release date postponed
Gautham Menon movie Dhruva Natchathiram release date postponed

ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, ഇന്ന് പുലർച്ചെ സംവിധായകനും നിർമ്മാതാവുമായ ഗൗതം മേനോൻ തന്റെ ട്വിറ്റർ മുഖേനെ ഒരു സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചു. “ക്ഷമിക്കണം, ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളിൽ എത്തില്ല. ഞങ്ങൾ വളരെയധികം ശ്രമിച്ചു. പക്ഷേ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി വേണം,” ഗൗതം മേനോൻ പറയുന്നു. സിനിമയ്ക്ക് ഇതിനോടകം ലഭിച്ച സ്വീകരണത്തിന്

നന്ദി പറഞ്ഞ ഗൗതം മേനോൻ, ആരും തന്നെ നിരാശപ്പെടേണ്ടതില്ല എന്നും, അഡ്വാൻസ് ബുക്കിംഗിൽ പ്രേക്ഷകർ കാണിച്ച താൽപര്യം ഏറ്റെടുത്തുകൊണ്ട് തന്നെ, ലോകമെമ്പാടുമുള്ള ലഭ്യമായ എല്ലാ സ്ക്രീനുകളിലും ചിത്രം എത്തിക്കും എന്ന് ഗൗതം മേനോൻ ഉറപ്പു നൽകുന്നു. എന്നിരുന്നാലും, ചിത്രത്തിന്റെ കൃത്യമായ റിലീസ് തീയതി അദ്ദേഹം പുറത്തുവിട്ടില്ല. മലയാള നടൻ വിനായകൻ ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. 

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ

Gautham Menon movie Dhruva Natchathiram release date postponed