“നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്” കാതൽ കണ്ട ശേഷം തങ്കനെ അഭിനന്ദിച്ച് ഗൗതം മേനോൻ

Gautham Menon applause Sudhi Kozhikode shines in Kaathal – The Core: കഴിഞ്ഞ വർഷം തിയേറ്ററുകളിൽ വിജയം നേടിയ മലയാള സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് മമ്മൂട്ടിയുടെ ‘കാതൽ – ദി കോർ’. ജിയോ ബേബി സംവിധാനം ചെയ്ത, മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചതോടെ, തിയേറ്ററിൽ നിന്ന് സിനിമ കാണാൻ സാധിക്കാതെ പോയ

നിരവധി ആളുകൾ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കാതൽ – ദി കോർ’ കാണുകയും, അവരുടെ അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് തുടരുകയാണ്. നടൻ അനൂപ് മേനോൻ ഉൾപ്പെടെയുള്ളവർ സിനിമയെയും മമ്മൂട്ടിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ, സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, ‘കാതൽ – ദി കോർ’ കണ്ട ശേഷം

ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സുധി കോഴിക്കോടിനെ അഭിനന്ദിച്ചിരിക്കുകയാണ്. “സുധി, ഞാൻ സിനിമ കണ്ടു, എനിക്ക് ശരിക്കും ഇഷ്ടമായി. നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. ഒരു സ്ട്രോങ്ങ്‌ സിനിമ, എന്നിട്ടും അത് വളരെ സൂക്ഷ്മമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി,” ഗൗതം മേനോൻ നടൻ സുധിക്ക് വ്യക്തിപരമായി അയച്ച മെസ്സേജ്, സുധി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു.

ഗൗതം മേനോന്റെ ഈ അഭിനന്ദനം, തനിക്ക് ആദരവായി തോന്നുന്നു എന്ന് നടൻ സുധി കോഴിക്കോട് പ്രതികരിച്ചു. സിനിമ തീയറ്ററിൽ റിലീസ് ചെയ്ത ശേഷവും, സുധി കോഴിക്കോടിനെ തേടി അഭിനന്ദന പ്രവാഹം എത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച മാത്യുവിന്റെ, സുഹൃത്തും പങ്കാളിയുമായ തങ്കൻ എന്ന കഥാപാത്രത്തെയാണ് സുധി അവതരിപ്പിച്ചതെങ്കിലും, തങ്കനും മാത്യുവും തമ്മിൽ ഒരു സംഭാഷണം പോലും ഇല്ലാതെ, പരസ്പരം ഭാവങ്ങൾ കൊണ്ടാണ് സിനിമയിൽ സംസാരിച്ചത്. 

Gautham Menon applause Sudhi Kozhikode shines in Kaathal – The Core

Gautham MenonKathal The CoreSudhi Kozhikode
Comments (0)
Add Comment