Gautam Gambhir words on Sanju Samson performance goes viral

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും, സഞ്ജു സാംസണെ കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസനെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ഇപ്പോഴും വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരാധകരും മുൻ താരങ്ങളും എല്ലാം ഈ തീരുമാനത്തിൽ അവരുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വേളയിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ, 

മുൻപൊരിക്കൽ സഞ്ജു സാംസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. 2019-ൽ നടന്ന ദക്ഷിണാഫ്രിക്ക എ-ക്കെതിരായ 5 ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ, 48 പന്തിൽ 91 റൺസ് എടുത്ത് മൂന്നാമനായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ ഇന്ത്യ എ-ക്കുവേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുകയും മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്, 

എന്തുകൊണ്ടാണ് സഞ്ജു സാംസനെ ഏകദിനത്തിൽ ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിക്കാത്തത് എന്ന ചോദ്യം ഉയർത്തുകയുണ്ടായി. ഇതിനെ അനുകൂലിച്ചുകൊണ്ട് ഗൗതം ഗംഭീർ അന്ന് സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു, “അതെ ഹർഭജൻ സിംഗ്, നിലവിലെ ഫോമിലും അദ്ദേഹത്തിൻ്റെ കഴിവുകളിലും ഈ ദക്ഷിണേന്ത്യൻ താരമായ സഞ്ജു സാംസണിന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും!!! ഒരു ബാറ്റ്സ്മാൻ്റെ ഈ അത്ഭുതം വഹിക്കാൻ അവർക്ക് വിക്രമിൽ ഇടം ഉണ്ടായിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.”

നിലവിൽ, സഞ്ജു സാംസൺ ഏറ്റവും ഒടുവിൽ ഏകദിന ക്രിക്കറ്റ് കളിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ ആണ്. അന്ന് അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. എന്നിട്ടും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നപ്പോൾ, നിലവിലെ ഇന്ത്യൻ പരിശീലകൻ പണ്ട് പറഞ്ഞ വാക്കുകൾ വീണ്ടും ആരാധകർ എടുത്തു കാണിക്കുകയാണ്. Gautam Gambhir words on Sanju Samson performance goes viral