അയാൾ ധോണിയൊന്നുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു സാംസണായിരിക്കും അദ്ദേഹം!! ഗൗതം ഗംഭീർ പറഞ്ഞ വാക്കുകൾ

Gautam Gambhir reacts on Sanju Samson comparison to Dhoni: മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതൻ ആയിരിക്കുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നീ പരിചയ സമ്പന്നരായ താരങ്ങൾ വരും വർഷങ്ങളിൽ ക്രിക്കറ്റിനോട് വിടപറയും എന്ന സൂചന നൽകിക്കൊണ്ടിരിക്കുന്ന വേളയിൽ ആണ് ഗംഭീർ വലിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട്

ഈ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗംഭീർ എന്തെല്ലാം മാറ്റങ്ങൾ ആകും, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊണ്ടുവരിക എന്നറിയാൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷഭരിതരാണ്. മലയാളി താരം സഞ്ജു സാംസണെ ഗംഭീർ എങ്ങനെ ഉപയോഗിക്കും എന്നറിയാനാണ് മലയാളി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ക്യാമ്പയിനിൽ ഭാഗമായ സഞ്ജു, നിലവിൽ സിംബാബ്‌വെ പര്യടനത്തിലും ഇന്ത്യൻ ടീം അംഗമാണ്. അതേസമയം, ഗൗതം ഗംഭീർ മുൻപൊരിക്കൽ സഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. 

2020 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെതിരെ 223 റൺസ് പിന്തുടർന്ന് വിജയം സ്വന്തമാക്കിയപ്പോൾ, സഞ്ജു സാംസൺ 42 പന്തിൽ 85 റൺസ് മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. ഈ വേളയിൽ സഞ്ജുവിന്റെ കടുത്ത ആരാധകനും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്യുകയുണ്ടായി, “എന്തൊരു മികച്ച വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. സഞ്ജുവിനെ എനിക്ക് 10 വർഷം മുൻപ് അറിയാം, അദ്ദേഹത്തിന് 14 വയസ്സ് ഉണ്ടായിരുന്നപ്പോൾ, നീ അടുത്ത എംഎസ് ധോണി ആകും എന്ന് ഞാൻ അവനോട് പറഞ്ഞു. 

ആ ദിവസമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകൾ, ഒരു വേൾഡ് ക്ലാസ് പ്ലെയറുടെ വരവ് അടയാളപ്പെടുത്തുന്നു.” ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയായി ഗൗതം ഗംഭീർ അന്ന് ഇങ്ങനെ പ്രതികരിക്കുകയുണ്ടായി, “സഞ്ജു സാംസണ് അടുത്ത ഒരാളും ആകേണ്ട ആവശ്യമില്ല. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജു സാംസൺ ആയി മാറും.” ഗൗതം ഗംഭീറിന്റെ ഈ വാക്കുകൾ ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായതോടെ സഞ്ജു samso ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. 

Gautam GambhirIndian Cricket TeamSanju Samson
Comments (0)
Add Comment