ഗംഭീറിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ പറ്റില്ല!! തുടക്കത്തിലേ നിലപാട് കടുപ്പിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഓപ്പണർ ഗൗതം ഗംഭീർ സ്ഥാനം ഏൽക്കുന്നതിന് മുന്നേ, അദ്ദേഹം ഒരു ആവശ്യം ബിസിസിഐക്ക്‌ മുന്നിൽ വച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തന്റെ കോച്ചിംഗ് സ്റ്റാഫുകളായി താൻ നിർദ്ദേശിക്കുന്നവരെ നിയമിക്കണം എന്നായിരുന്നു ഗംഭീറിന്റെ ആവശ്യം. ഇക്കാര്യം ബിസിസിഐ സമ്മതിച്ചതായും

ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിനുശേഷം, അദ്ദേഹത്തിന്റെ പല നിർദ്ദേശങ്ങളും ബിസിസിഐ തള്ളിയതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഫീൽഡിങ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സിനെ നിയമിക്കണം എന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ഇപ്പോൾ ബിസിസിഐ തള്ളിയിരിക്കുകയാണ്. നേരത്തെ ഇരുവരും 

ഐപിഎൽ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പർ ജിയന്റ്സിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഗംഭീർ മെന്ററും റോഡ്സ് ഫീൽഡിങ് പരിശീലകനും ആയിരുന്നു. ഈ ആവശ്യം ബിസിസിഐ തള്ളിയതിന് പിന്നാലെ, കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച മുൻ നെതർലാൻഡ് താരം റിയാൻ ടെൻ ഡസ്കേറ്റിനെ ഇന്ത്യയുടെ ഫീൽഡിങ് പരിശീലകൻ ആക്കാൻ ഗംഭീർ നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം, മുൻ ഇന്ത്യൻ താരം വിനയ് കുമാറിനെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ ആക്കണം എന്ന ഗംഭീറിന്റെ ആവശ്യവും

ബിസിസിഐ തള്ളിയതായി ആണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ ബൗളർ മോർനെ മോർക്കലിനെ പരിഗണിക്കണം എന്ന് ഗംഭീർ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം അഭിഷേക് നായരെ നിയമിക്കണം എന്ന ഗംഭീറിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായും സ്ഥിരീകരിക്കാവുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. Gautam Gambhir faces setbacks with BCCI over coaching staff selections

BCCIGautam GambhirIndian Cricket Team
Comments (0)
Add Comment