ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങൾ നൽകി, ഇനി അത് നടക്കില്ല!! ഉപദേശവുമായി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴും ചൂടേറിയ ചർച്ചകൾ നടക്കുന്നത് വിക്കറ്റ് കീപ്പറെ സംബന്ധിച്ചാണ്. എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, എല്ലാ ഫോർമാറ്റിലും കളിപ്പിക്കാൻ സാധിക്കുന്ന സ്ഥിരതയുള്ള ഒരു വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പരിധിവരെ ഋഷഭ് പന്ത് ആ കർത്തവ്യം നിർവഹിച്ചു എങ്കിലും,

അപ്രതീക്ഷിതമായി അദ്ദേഹത്തിന് സംഭവിച്ച വാഹനാപകടം അദ്ദേഹത്തിന്റെ കരിയറിൽ ഒരു വിടവ് വരുത്തി. ഇപ്പോൾ, പുരോഗമിക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെട്ടിരിക്കുന്നത് കെഎൽ രാഹുലും ഋഷഭ് പന്തും ആണ്. എന്നാൽ ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഋഷഭ് പന്ത് ബെഞ്ചിൽ ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇഎസ്പിഎൻക്രിക്ഇൻഫോയോട് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. 

നേരത്തെ, തന്നെ ഋഷഭ് പന്തിന് ഫോം ഇല്ലാത്ത വേളകളിലും നിരവധി അവസരങ്ങൾ ഇന്ത്യൻ ടീം നൽകുന്നു എന്ന് ആരാധകരുടെ ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ആശയം തന്നെയാണ് ഗംഭീർ പങ്കുവെക്കുന്നത്, “ഋഷഭ് പന്തിന് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചു, 3-4-5-6 പൊസിഷനികളിൽ ബാറ്റ് ചെയ്യാനും അവസരം ലഭിച്ചു. വൈറ്റ്-ബോൾ ക്രിക്കറ്റിൽ സക്സസ് ആകാൻ മാനേജ്മെന്റ് അദ്ദേഹത്തിന് എല്ലാ അവസരങ്ങളും നൽകി, എന്നാൽ അദ്ദേഹത്തിന് അത് സാധ്യമായില്ല. 

ഞാൻ കരുതുന്നത് അദ്ദേഹം റെഡ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നാണ്. അത് ഋഷഭ് പന്തിന് ദോശമാകില്ല, കാരണം അദ്ദേഹത്തിന്റെ ഫോക്കസ് കുറഞ്ഞത് കീപിംഗിലും, അഞ്ചോ അല്ലെങ്കിൽ ആറോ പൊസിഷനിൽ ടെസ്റ്റ് ക്രിക്കറ്റിൽ എങ്ങനെ മികച്ച രീതിയിൽ ബാറ്റ് ചെയ്യാം എന്നതിലും ആയി മാറും,” ഗൗതം ഗംഭീർ പറഞ്ഞു. ഋഷഭ് പന്തിന് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അവസരം കുറയും എന്ന് തന്നെയാണ് ഗംഭീറിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. ഇത് സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് അവസരങ്ങൾ ലഭിക്കാനും കാരണമായേക്കും. Gautam Gambhir dont want Rishabh Pant in Indian white bowl side

Gautam GambhirIndian Cricket TeamSanju Samson
Comments (0)
Add Comment