Garudan movie review after preview show : സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമായ ‘ഗരുഡൻ’ ഇന്ന് (നവംബർ 3) തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇതിനോടകം നടന്നു കഴിഞ്ഞു. ശേഷം പ്രേക്ഷകർ പ്രതികരിക്കുകയും ചെയ്തു.
വ്യത്യസ്തമായ നിരവധി പോലീസ് കഥാപാത്രങ്ങൾ സുരേഷ് ഗോപി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അതിൽനിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ലൈൻ ആണ് സുരേഷ് ഗോപി ‘ഗരുഡൻ‘-ൽ ചെയ്തു വെച്ചിട്ടുള്ളത്. മാസ് ആക്ഷൻ പോലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, മറ്റൊരു തലത്തിൽ സുരേഷ് ഗോപി തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. ബിജു മേനോൻ ആണ്
ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. ബിജു മേനോനിൽ നിന്ന് ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വേഷമാണ് ‘ഗരുഡൻ’-ൽ കാണാൻ സാധിച്ചത്. ട്രൈലറിൽ കണ്ടത് പോലെ ബിജു മേനോൻ അവതരിപ്പിക്കുന്ന പ്രൊഫസർ നിഷാന്ത് കുമാർ എന്ന കഥാപാത്രവും സുരേഷ് ഗോപിയുടെ എസ്പി ഹരീഷ് മാധവ് ഐപിഎസ് എന്ന കഥാപാത്രവും തമ്മിലുള്ള ഒരു മൈൻഡ് ഗെയിം ആണ് ‘ഗരുഡൻ’.
Garudan movie review after preview show
‘അഞ്ചാംപാതിര’ എന്ന ത്രില്ലർ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, ത്രില്ലറിന്‍റെ മറ്റൊരു സ്വഭാവമാണ് മിഥുൻ മാനുവൽ തോമസ് ‘ഗരുഡൻ’-ൽ ആവിഷ്കരിച്ചിരിക്കുന്നത്. സംവിധായകൻ അരുൺ വർമ്മ മികച്ച രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ട ഒരു സിനിമയാണ് ‘ഗരുഡൻ’ എന്ന് പ്രിവ്യൂ ഷോക്ക് ശേഷം പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
Read Also: ഇത് മാസും ക്ലാസും ചേർന്ന അണ്ണൻ പടം!! വിജയുടെ തിരിച്ചുവരവ് ഗംഭീരം