ഗരുഡൻ ഒടിടിയിൽ പറന്നെത്തി, ബോക്സ് ഓഫിസ് കണക്കുകൾ പുറത്ത്

Garudan movie OTT release and box office collection : സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ഗരുഡൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രം, ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോയിൽ ആണ് ‘ഗരുഡൻ’ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ, ഈ വർഷത്തെ ഡിസംബർ മാസത്തിലെ ആദ്യ മലയാളം ഒടിടി റിലീസ് ആയി ‘ഗരുഡൻ’ മാറി. നവംബർ 3-നാണ് ‘ഗരുഡൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോൾ, ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. റിലീസ് ദിനത്തിൽ 1.15 കോടി രൂപ കളക്ട് ചെയ്ത ‘ഗരുഡൻ’,

Garudan movie OTT release and box office collection

25 ദിനങ്ങൾ പിന്നിട്ടപ്പോൾ 27.35 കോടി രൂപ കളക്ട് ചെയ്തതായി ആണ് വിവിധ സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിൽ, 16.3 കോടി രൂപ കേരളത്തിൽനിന്ന് കളക്ട് ചെയ്തപ്പോൾ, 1.5 കോടി രൂപ അന്യസംസ്ഥാനങ്ങളിൽ നിന്നും, 9.55 കോടി രൂപ വിദേശരാജ്യങ്ങളിൽ നിന്നും ആണ് ‘ഗരുഡൻ’ കളക്ട് ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഏകദേശം 7 കോടി രൂപ

Garudan movie OTT release and box office collection

ബഡ്‌ജറ്റിൽ ആണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ഗരുഡൻ’ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി എന്നത് തന്നെയാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വാണിജ്യപരമായി ലിസ്റ്റിൻ സ്റ്റീഫന്റെ ബാനറിൽ ഹിറ്റ് അടിക്കുന്ന മറ്റൊരു ചിത്രമായി ‘ഗരുഡൻ’ പേരെടുത്തു. വാണിജ്യപരമായി വിജയമായതിന് ഒപ്പം, നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ആണ് ‘ഗരുഡൻ’ എന്ന ചിത്രത്തിന് ലഭിച്ചത്. 

Read Also: അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത!! ‘ആടുജീവിതം’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Box officeOTTSuresh Gopi
Comments (0)
Add Comment