‘ഗരുഡൻ’ ബോക്സ് ഓഫിസ് വിജയം, സംവിധായകന് സ്നേഹ സമ്മാനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Garudan movie collection Listin Stephen gift car to director : സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഗരുഡൻ’ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അരുൺ വർമ സംവിധാനം ചെയ്ത ചിത്രം, സുരേഷ് ഗോപിയുടെ കരിയർ ബെസ്റ്റുകളിൽ ഒന്നായി മാറുമ്പോൾ

ചിത്രം ബോക്സ് ഓഫീസിലും വലിയ കുതിപ്പാണ് സൃഷ്ടിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം, ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 10 ദിവസം കൊണ്ട് 21 കോടി രൂപയോളം കളക്ഷൻ നേടിയതായി ആണ് കണക്കാക്കുന്നത്. ‘ഗരുഡൻ’ന്റെ ഈ ഗംഭീരമായ വിജയത്തിന് പിന്നാലെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ,

സംവിധായകൻ അരുൺ വർമക്ക്‌ ഒരു സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ്. കിയയുടെ സെൽറ്റോസ് എന്ന പുതിയ മോഡൽ കാർ ആണ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ സംവിധായകന് സമ്മാനിച്ചിരിക്കുന്നത്. “കഠിനാധ്വാനം, അർപ്പണബോധം, അനന്തമായ നന്ദി! ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഗരുഡൻ’ സിനിമയുടെ പിന്നിലെ പ്രതിപാദനനായ സംവിധായകൻ അരുൺ വർമ്മക്ക് ഈ കാർ സമ്മാനിച്ചതിന്റെ ത്രില്ലിലാണ്.

Garudan movie collection Listin Stephen gift car to director

നിന്റെ കാഴ്ചപ്പാട് ബിഗ് സ്ക്രീനിലേക്ക് മേജിക്ക് കൊണ്ടുവന്നു, നിന്റെ അഭിനിവേശം ഹൃദയങ്ങളെ സ്പർശിച്ചു. അരുൺ വർമ്മ, നിനക്ക് ആശംസകൾ, ഒപ്പം ഇനിയും നിരവധി നാഴികക്കല്ലുകൾ ഒരുമിച്ച് നേടാൻ ഉണ്ട്!,” ലിസ്റ്റിൻ സ്റ്റീഫൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ‘ഗരുഡൻ’ കൂടുതൽ മികച്ച വിജയത്തിലേക്ക് മുന്നേറും എന്ന് തന്നെയാണ് കരുതുന്നത്. 

Read Also: ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടി റിലീസ്, അതേ ദിവസം റിലീസ് പ്രഖ്യാപിച്ച് സൂപ്പർ ചിത്രങ്ങൾ

Box officeListin StephenSuresh Gopi
Comments (0)
Add Comment