ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിൽ ഒത്തുകളിയോ!? ആരോപണം ഉന്നയിച്ച് മുൻ പാക് ക്യാപ്റ്റൻ

Former Pakistan captain had allegations against India – Pakistan match: ടി20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തെ സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇരു ടീമും ബാറ്റിംഗിൽ പതറിയപ്പോൾ, ബൗളർമാരുടെ കരുത്തിൽ ടീം ഇന്ത്യ 6 റൺസിന്റെ വിജയം നേടുകയായിരുന്നു. ഇപ്പോൾ, മത്സരത്തെ സംബന്ധിച്ച് ഒത്തുകളി ആരോപണം ഉന്നയിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സലീം മാലിക്. ഒരു പാക് മാധ്യമത്തിന്റെ ചാനൽ ചർച്ചയിൽ ആണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

പാകിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീമിനെതിരെയാണ് സലിം മാലിക്ക് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ ഇമാദ് വസീം ബാറ്റ് ചെയ്ത രീതി ആണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം. നിർണായക സമയത്ത് വലിയ സംഭാവന നൽകേണ്ടിയിരുന്ന, പാകിസ്ഥാന്റെ മുൻനിര ബാറ്റർമാരിൽ ഒരാളായ ഇമാദ് വസീം, ഇന്ത്യക്കെതിരെ 23 പന്തുകൾ നേരിട്ടപ്പോൾ 15 റൺസ് മാത്രമാണ് നേടിയത്. 

23 പന്തിൽ ഒരു ഫോർ നേടിയ ഇമാദ് വസീമിന്റെ സ്ട്രൈക്ക് റേറ്റ് 65.22 ആയിരുന്നു. ഇതാണ് സലിം മാലികിനെ ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇമാദ് വസീം ബാറ്റ് ചെയ്ത രീതി തന്നെ പല സംശയങ്ങളിലേക്കും നയിച്ചു എന്ന് പറഞ്ഞ സലീം മാലിക്, അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്ക് മനസ്സിലായില്ല എന്നും പറഞ്ഞു. ഒരു ഓവർ മുഴുവൻ നേരിട്ടപ്പോൾ, അഞ്ച് ബോളുകൾ മിസ്സ് ആക്കിയ ഇമാദ് വസീം, അവസാന ബോളിൽ സിംഗിൾ എടുത്ത് വീണ്ടും സ്ട്രൈക്ക് നേടാനാണ് ശ്രമിച്ചത്. 

റൺ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും, വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഇമാദ് വസീം ശ്രമിച്ചിരുന്നു. താനോ, ഇൻസമാമുൽ ഹഖോ ഒക്കെ ആയിരുന്നുവെങ്കിൽ റൺ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വേളയിൽ, വിക്കറ്റ് നഷ്ടപ്പെട്ടാലും വേണ്ടില്ല റൺ നേടാൻ ശ്രമിക്കുമായിരുന്നു. എന്നാൽ ബോളുകൾ തുടർച്ചയായി നഷ്ടപ്പെടുത്തുകയാണ് ഇമാദ് വസീം ചെയ്തത്. ഇക്കാര്യത്തിൽ എനിക്ക് വലിയ സംശയങ്ങൾ ഉണ്ട്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സലിം മാലിക് അഭിപ്രായപ്പെട്ടു. 

Indian Cricket TeamPakistanWorld Cup
Comments (0)
Add Comment