സഞ്ജു സാംസന്റെ രണ്ട് പകരക്കാരും സമ്പൂർണ്ണ പരാജിതർ, ആരാധകർ വീണ്ടും രംഗത്ത്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ദയനീയ പ്രകടനം ആണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ, കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പരാജയം നേരിടുകയായിരുന്നു. 32 റൺസിനാണ് ആതിഥേയരായ ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ഇതോടെ പുതിയ പരിശീലകൻ ഗൗതം ഗംഭീറും, ടീം സെലക്ഷൻ കമ്മിറ്റിയും പല കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിടുകയാണ്. 

ഇക്കൂട്ടത്തിൽ സഞ്ജു സാംസൺ ആരാധകർ തങ്ങളുടെ പ്രിയ താരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും രംഗത്ത് വന്നിരിക്കുന്നു. നേരത്തെ സഞ്ജു സാംസണ് ദേശീയ ടീം വേണ്ടവിധത്തിൽ അവസരം നൽകുന്നില്ല എന്ന അഭിപ്രായം ഉയർന്നുവന്നിരുന്നെങ്കിലും, ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും പൂജ്യം റൺസിന് സഞ്ജു പുറത്തായത്, അദ്ദേഹത്തിന്റെ ആരാധകരുടെ വായ അടപ്പിക്കുകയും വിമർശകരുടെ പരിഹാസങ്ങൾക്ക് ആധാരമാവുകയും ചെയ്തിരുന്നു. 

എന്നാൽ, ഏകദിന പരമ്പരയിൽ നാലാം നമ്പറിൽ രണ്ട് മത്സരങ്ങളിൽ രണ്ട് വ്യത്യസ്ത താരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചത്. ആദ്യ ഏകദിനത്തിൽ ഓൾ റൗണ്ടർ വാഷിംഗ്‌ടൺ സുന്ദറിനെ ഇറക്കിയപ്പോൾ 4 പന്തിൽ 5 റൺസ് മാത്രം എടുത്ത് അദ്ദേഹം പുറത്താക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ നാലാം നമ്പറിൽ മറ്റൊരു ഓൾറൗണ്ടർ ആയ ശിവം ഡ്യൂബെയേയാണ് ഇന്ത്യ പരീക്ഷിച്ചത്. അദ്ദേഹം ഡക്ക് ആയി പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും നിർണായക ഇന്നിങ്സ് കളിക്കാൻ ഉത്തരവാദിത്തപ്പെട്ട് നിൽക്കുന്ന വേളയിലാണ് 

മോശം പ്രകടനം നടത്തി പുറത്തായത് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ വീണ്ടും ആരാധകർ സഞ്ജു സാംസന്റെ പ്രാധാന്യം വിളിച്ചു പറയുന്നു. ഏകദിന ക്രിക്കറ്റിൽ മധ്യനിരയിൽ എന്തുകൊണ്ടും അനുയോജ്യനായ താരമാണ് സഞ്ജു എന്ന് ആരാധകർ പറഞ്ഞുവെക്കുന്നു. ഓൾറൗണ്ടർമാർ എന്ന നിലയിൽ ഡ്യൂബെയും വാഷിംഗ്‌ടൺ സുന്ദറും തുടർച്ചയായി ടീമിൽ അവസരം കണ്ടെത്തുമ്പോൾ, ബാറ്റിംഗിലെ ഇവരുടെ മോശം പ്രകടനം ചർച്ചകൾക്ക് വിധേയമാക്കേണ്ടത് തന്നെയാണ്. Fans demand Sanju Samson return India ODI struggles

BCCIIndian Cricket TeamSanju Samson
Comments (0)
Add Comment