രോമാഞ്ചിഫിക്കേഷൻ സമ്മാനിച്ച് രംഗൻ എത്തി!! ഫഹദ് ഫാസിൽ – ജിത്തു മാധവൻ ചിത്രം ‘ആവേശം’ ടീസർ

Fahadh Faasil movie Aavesham teaser: മലയാള സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ഫഹദ് ഫാസിൽ – ‘രോമാഞ്ചം’ കൂട്ടുകെട്ടിന്റെ ആക്ഷൻ കോമഡി എന്റർടൈനർ ‘ആവേശം’ത്തിന്റെ ടീസർ പുറത്തിറങ്ങി. 2023-ലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘രോമാഞ്ചം’ സംവിധാനം ചെയ്ത ജിത്തു മാധവന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘ആവേശം’.

ഫഹദ് ഫാസിൽ, നസ്രിയ നാസിം, അൻവർ റഷീദ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ‘രംഗൻ’ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. രംഗന്റെ ഭൂതകാലവും മാസ് ഇൻട്രൊഡക്ഷനും ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ കാണിക്കുന്നത്. ‘രോമാഞ്ചം’ത്തിൽ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിനെയും ‘ആവേശം’ ടീസറിൽ കാണാൻ സാധിക്കുന്നു.

ഇവരെ കൂടാതെ ചിത്രത്തിൽ, നസ്രിയ നാസിം, ആശിഷ് വിദ്യാർത്ഥി, സിജു സണ്ണി, മൻസൂർ അലി ഖാൻ, സൗബിൻ ഷാഹിർ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുശീൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഷമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി,

ഏപ്രിൽ 11-നാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഒരു സർപ്രൈസ് ഹിറ്റ് ആയിരുന്നു ‘രോമാഞ്ചം’. ഈ ഹൊറർ ത്രില്ലർ ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് സൃഷ്ടിച്ചത്. അതേസമയം, ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രവും, സ്ഥിരത പുലർത്തുന്ന പ്രകടനവും ‘ആവേശം’ എന്ന ചിത്രത്തിനായി ഉള്ള പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. ടീസർ ഫഹദിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ സംബന്ധിച്ചുള്ള സൂചന നൽകുന്നു.

Aaveshamfahad fazilMovie Teaser
Comments (0)
Add Comment