Emotional reunion between old friends viral video: ഒരു മനുഷ്യന്റെ ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒന്നാണ് സൗഹൃദം. ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ സൗഹൃദത്തിന് സാധിക്കും. അതുകൊണ്ടുതന്നെ, കാലം എത്ര കഴിഞ്ഞാലും തന്റെ സൗഹൃദബന്ധങ്ങൾക്ക് പഴക്കം ചെന്നതായി മനുഷ്യർക്ക് അനുഭവപ്പെടാറില്ല.
എന്നിരുന്നാലും, പലർക്കും എല്ലാകാലത്തും തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ആത്മബന്ധം സൂക്ഷിക്കാൻ സാധിക്കുമെങ്കിലും, നേരിട്ട് ഇടപഴകാനോ കാണാനോ സാധിക്കില്ലായിരിക്കാം. തന്റെ ബാല്യകാലത്തെ സുഹൃത്തുക്കളെ കുറിച്ച് മരണംവരെ ഓർമ്മകൾ ഹൃദയത്തിൽ നിലനിൽക്കുമെങ്കിലും, അവരെ നേരിട്ട് കാണാനോ സംസാരിക്കാനോ സാധിക്കാത്ത അത്ര ദൂരത്തേക്ക് ഓരോരുത്തരും സഞ്ചരിച്ച് പോയിട്ടുണ്ടാകും.
ഇത്തരത്തിൽ, 55 വർഷങ്ങൾക്ക് ശേഷം തന്റെ ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് പ്രകാരം, തന്റെ ആത്മസുഹൃത്തിന് കാണണം എന്ന ആഗ്രഹം മുത്തശ്ശൻ പങ്കുവെക്കുകയായിരുന്നു. ഇനിയൊരു കൂടിക്കാഴ്ച സാധ്യമാകുമോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു.
Emotional reunion between old friends viral video
എന്നാൽ, മുത്തച്ഛന്റെ ആഗ്രഹം മക്കൾ നിറവേറ്റുകയായിരുന്നു. 55 വർഷങ്ങൾക്ക് ശേഷം ആ സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ, അവരുടെ ശരീര രൂപത്തിൽ മാത്രമാണ് അവർക്ക് വ്യത്യാസം അനുഭവപ്പെട്ടത്, അതേസമയം ആഴത്തിലുള്ള സൗഹൃദത്തിനും ആത്മബന്ധത്തിനും യാതൊരുവിധ കോട്ടവും പറ്റിയിട്ടില്ല എന്ന് ഇരുവരുടെയും ആംഗ്യങ്ങളിൽ വ്യക്തമാണ്. കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറക്കുന്നതാണ് ഈ വീഡിയോ.
Read Also: അടിപൊളി സിങ്കപ്പെണ്ണ്, പെൺമക്കൾക്ക് ഇതുപോലെ ആത്മവിശ്വാസം നൽകി വളർത്തണം