Elizabeth powerful open letter on actor Bala: ഇപ്പോൾ തന്റെ ഒപ്പം ഭാര്യ എലിസബത്ത് ഇല്ല എന്ന നടൻ ബാലയുടെ പ്രതികരണവും, തുടർന്ന് എലിസബത്ത് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച കുറിപ്പും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ, എലിസബത്ത് വീണ്ടും ചില കാര്യങ്ങൾ തുറന്ന് എഴുതി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു തുറന്ന കത്താണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്ന ഒരാളെ, പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കാൻ ഊമയല്ല, എന്ന ആശയമാണ് എലിസബത്ത് തന്റെ പുതിയ കുറിപ്പിൽ പങ്കുവെക്കുന്നത്. “നല്ല മനസ്സുള്ള ആളുകൾക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്, നമ്മൾ ആളുകളിൽ ഏറ്റവും മികച്ചത് കാണുകയും അവർ നമ്മിലും അത് കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരാളെ സ്നേഹിക്കാൻ നിനക്കാവില്ല. അതുകൊണ്ട്, നിങ്ങളെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി
കാത്തിരിക്കേണ്ടതില്ല. ഒരു ദിവസം ഉണർന്ന്, ഇനി നിന്നെ സ്നേഹിക്കുന്നില്ല എന്ന് തീരുമാനിക്കുന്നവരെ, അവർ പോകട്ടെ എന്ന് വെക്കണം. തുടക്കം മുതലേ അവർ സ്ട്രൈറ് ഫോർവേഡ് അല്ല എന്ന് അറിയാമായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ, പ്രതികരണം ഇല്ല എന്നതിനർത്ഥം പ്രതീക്ഷയുണ്ടെന്ന് അർത്ഥമാക്കുന്നില്ല,” എലിസബത്ത് തന്റെ കുറിപ്പിൽ പറയുന്നു. ഇത് കൃത്യമായി ഇരുവരുടെയും ബന്ധത്തിലെ അകൽച്ച പ്രകടമാക്കുന്നു.
ആദ്യമായി പ്രണയത്തിലായ നിമിഷം വീണ്ടെടുക്കാൻ വേണ്ടി, കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ എലിസബത്ത്, നിങ്ങളെ വിട്ടു പോയവരെ വീണ്ടും വരാൻ അനുവദിക്കരുത് എന്നും കൂട്ടിച്ചേർക്കുന്നു. “പ്രണയത്തിനായി കാത്തിരിക്കാൻ നിങ്ങൾ അർഹനല്ല,” എന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്ത് തന്റെ വാചകങ്ങൾ അവസാനിപ്പിക്കുന്നത്. അതേസമയം, ഇരുവരെയും ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ കമന്റ് ബോക്സിൽ അവരുടെ സംശയങ്ങൾ പങ്കുവെക്കുന്നു.