About Masala Puri
ദിവസവും പുട്ടും ദോശയും കഴിച്ചു മടുത്തോ. എന്നാൽ ഇതാ ഒരു അടിപൊളി നോർത്ത് ഇന്ത്യൻ ബ്രേക്ഫാസ്റ്റ് റെസിപ്പി. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ഒരു മസാല പൂരി & ബജി ഉണ്ടാക്കാം.
Ingredients of Masala Puri
- 1 cup Rava
- 1/2 cup Rice Flour
- 1/2 teaspoon turmeric powder
- 1/2 teaspoon red chili powder
- 1/2 teaspoon cumin powder
- 1/2 teaspoon coriander powder
- Salt
- Oil
- Chopped onions
- Chopped tomatoes
- Chopped coriander leaves
- Tamarind chutney
- Green chutney
How to make Masala Puri
വ്യത്യസ്തമായ ഒരു മസാല പൂരി & ബജി ഉണ്ടാക്കുന്ന വിധം. ഒരു ബൗളിൽ അരകപ്പ് റവ ഒരു കപ്പ് ചൂട് വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കുക. ഇതിലേക്ക് ഒരു പുഴുങ്ങിയ ഉരുളകിഴങ്ങ്, 2 കപ്പ് ഗോതമ്പ് പൊടി, 2 ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, മല്ലിച്ചെപ്പ്, ചില്ലി ഫ്ളൈക്സ്, അര ടേബിൾസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. അര മണിക്കൂർ റെസ്റ്റിനു ശേഷം ചെറിയ ബോൾസ് എടുത്ത് പരത്തി മീഡിയം ഫ്ളൈമിൽ ഓയിലിൽ പൊരിച്ചെടുക്കുക.
ബജി തയാറാകാനായി ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഓഴിച്ച് കടുക് വർക്കുക. ശേഷം വറ്റൽ മുളക്, പച്ചമുളക്, ഒരു സവാള എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ശേഷം മൂന്ന് വേവിച്ച ഉരുളകിഴങ്ങും അരകപ്പ് ചൂട് വെള്ളവും ചേർത്ത് തിളപ്പിച്ച് ഫ്‌ളൈയിം ഓഫ് ചെയ്യുക. സ്വാദിഷ്ടമായ മസാല പൂരി & ബജി തയ്യാർ. Video Credits : Salu Simple Recipes
Read Also: കിടിലം മഴയത്ത് ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സിംപിൾ സ്നാക്ക് റെസിപ്പി