Dulquer Salmaan upcoming movies tamil

‘ഇന്ത്യൻ 2’ വിലെ അവസരം നഷ്ടമായി, കമൽ ഹാസനോപ്പം ദുൽഖറിന് അവസരം നൽകി മണിരത്നം

Dulquer Salmaan movies tamil. Dulquer Salmaan in Thug Life movie. Dulquer Salmaan in Indian 2 cast

Dulquer Salmaan upcoming movies tamil : അടുത്തിടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ ആകർഷിച്ച പ്രഖ്യാപനങ്ങൾ ആയിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തമിഴ് സിനിമകൾ. നേരത്തെ നായകനായി തമിഴ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് സൂപ്പർ കോളിവുഡ് താരങ്ങൾക്ക് ഒപ്പം ഉള്ള ചിത്രങ്ങളാണ്.

സൂര്യ – സുധ കോങ്കര ചിത്രത്തിൽ ദുൽഖർ സൽമാൻ ഉള്ളതായി പ്രഖ്യാപിച്ചതിന് പിന്നാലെ, കമൽഹാസൻ – മണിരത്നം ചിത്രമായ ‘തഗ് ലൈഫ്‘-ലും ദുൽഖർ സൽമാൻ വേഷമിടുന്നു എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇത് ആദ്യമായിയാണ് ദുൽഖർ സൽമാൻ കമൽഹാസനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ, നേരത്തെ ഇങ്ങനെ ഒരു അവസരം അദ്ദേഹത്തിന് വന്നുചേർന്നിട്ടുണ്ട്.

Dulquer Salmaan upcoming movies tamil

കമൽഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 2’-വിൽ സിദ്ധാർഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ച പേരുകളിൽ ദുൽഖർ സൽമാനും ഉൾപ്പെട്ടിരുന്നു. സിലംബരസൻ (സിംബു), ദുൽഖർ സൽമാൻ എന്നീ പേരുകളാണ് ശങ്കർ ആദ്യം ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത്. പിന്നീട് ചിത്രീകരണം പല വേളകളിൽ വൈകിയതിനാൽ, ലഭ്യതയുടെ അടിസ്ഥാനത്തിലാണ് കഥാപാത്രം സിദ്ധാർത്ഥിലേക്ക് വന്നുചേർന്നത്.

Dulquer Salmaan upcoming movies tamil

അതേസമയം, ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കാൻ ഇരിക്കുന്ന കഥാപാത്രത്തിനായി ആദ്യം മണിരത്നം പരിഗണിച്ചത് സിംബുവിനെ ആയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തുതന്നെയായാലും, ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം, പാൻ ഇന്ത്യൻ തലത്തിൽ തന്റെ താര പദവി ഊട്ടിയുറപ്പിക്കാൻ മികച്ച അവസരങ്ങളാണ് വന്നു ചേർന്നിരിക്കുന്നത്. തെലുങ്ക് ചിത്രമായ ‘ലക്കി ഭാസ്കർ’-ഉം ദുൽഖർ സൽമാന്റെ പൈപ്പ് ലൈനിൽ ഉൾപ്പെടുന്നു. 

Read Also: നെടുമുടി വേണു ഉൾപ്പടെ വിടപറഞ്ഞ ഇതിഹാസങ്ങൾ ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിലേക്ക്