ഭാഗ്യ മോളുടെ കല്യാണ ചടങ്ങിലെ ഏറ്റവും മഹനീയ സാന്നിധ്യം!! സുരേഷ് ഗോപി ഒന്നും മറന്നില്ല

Tiny Tom shines light on the unrecognized guest at Bhagya Suresh reception: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങും, തുടർന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമായി സംഘടിപ്പിച്ച

വിരുന്നുകളും വളരെ ആർഭാടത്തോടെയും, അതിഥികളുടെ താരപ്പകിട്ടോടുകൂടിയും ആണ് നടന്നത്. എന്നാൽ, മലയാള സിനിമാ ലോകത്തെയും സാമൂഹിക – രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുത്ത ഭാഗ്യ സുരേഷിന്റെ വിവാഹ വിരുന്നിൽ, പങ്കെടുത്ത ഒരു അതിഥിയെ പരിചയപ്പെടുത്തുകയാണ് ടിനി ടോം. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരുന്ന ഈ അതിഥി, കഴിഞ്ഞവർഷം കേരളത്തെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തി വിടപറഞ്ഞ ഡോ. വന്ദന ദാസിന്റെ പിതാവാണ്.

ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ, “ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു dr വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ ഗോപി ചേട്ടന്റെ മകളുടെ തിരുവന്തപുരത്തെ വിവാഹ റിസപ്ഷനിൽ വച്ചാണ്, ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ

സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു ഈ അച്ചൻ, ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും.. ഈ അച്ഛന്.” Dr. Vandana Das father attends Bhagya Suresh wedding reception

Bhagya SureshSuresh GopiTiny Tom
Comments (0)
Add Comment