‘ഒടിയൻ’ സംവിധായകൻ വിഎ ശ്രീകുമാർ വീണ്ടും മോഹൻലാലിനൊപ്പം, പ്രഖ്യാപനം എത്തി

Director VA Shrikumar Mohanlal new project anounced : മലയാള ഫിലിം ഇൻഡസ്ട്രിയിൽ നിരവധി ബോക്സ്‌ ഓഫിസ് റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രമാണ് ‘ഒടിയൻ’. ‘കെജിഎഫ് : ചാപ്റ്റർ 2’ റിലീസിന് മുൻപ് വരെ, കേരളത്തിലെ ഉയർന്ന ബോക്സ് ഓഫീസ് ഓപ്പണർ ആയിരുന്നു ‘ഒടിയൻ’. നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള

വിഎ ശ്രീകുമാർ മേനോന്റെ ആദ്യ സിനിമയായിരുന്നു ഇത്. മോഹൻലാൽ വ്യത്യസ്തമായ ലുക്കിൽ എത്തിയ ചിത്രം റിലീസിന് മുൻപേ വലിയ ഹൈപ്പ് സൃഷ്ടിച്ചെങ്കിലും, ചിത്രം പ്രതീക്ഷിച്ച ബോക്സ് ഓഫീസ് വിജയം നേടിയില്ല. മാത്രമല്ല, ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ വിഎ ശ്രീകുമാർ വരിക വിമർശനം നേരിൽ ചെയ്തു. തന്റെ ആദ്യ ചിത്രത്തിന് നേരിട്ട പരാജയം അദ്ദേഹം ആത്മവിശ്വാസത്തോടെ നേരിട്ടെങ്കിലും, പിന്നീട് ഇതുവരെ സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല.

എന്നിരുന്നാലും, മോഹൻലാലുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന വിഎ ശ്രീകുമാർ, തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വിശേഷങ്ങൾ തന്നെയാണ്. ഇപ്പോൾ മോഹൻലാലും ഒത്തുള്ള തന്റെ പുതിയ പ്രോജക്റ്റിന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിഎ ശ്രീകുമാർ. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

“ലാലേട്ടൻ ഇനി ക്രേസ് ബിസ്ക്കറ്റ്സ് ബ്രാൻഡ് അംബാസഡർ. ക്രേസ് ബിസ്ക്കറ്റ്സ് ചെയർമാൻ അബ്ദുൽ അസീസ് ചൊവ്വഞ്ചേരിയുമായി കരാറിൽ ഒപ്പുവെച്ചു. ചിത്രീകരണം ഈ മാസം പാലക്കാട്,” മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിഎ ശ്രീകുമാർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. പരസ്യ ചിത്രത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ശ്രീകുമാറിന്റെ മോഹൻലാലിനെ വെച്ചുള്ള പരസ്യത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

Read Also: കമൽഹാസന്റെ പിറന്നാൾ ആഘോഷം താരനിബിഢമായി, ആശംസകൾ അറിയിച്ചും സമ്മാനം നൽകിയും താരങ്ങൾ

Odiyan movie director VA Shrikumar Mohanlal new project anounced

Celebrity NewsLatest UpdateMohanlal
Comments (0)
Add Comment