Director Jeethu Joseph talks about Neru movie

മോഹൻലാൽ ചിത്രം ‘നേര്’ കാണാൻ പോകുന്ന പ്രേക്ഷകരോട് അഭ്യർത്ഥനയുമായി സംവിധായകൻ

Director Jeethu Joseph talks about Neru movie: ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കിയ ‘നേര്’ ഡിസംബർ 21 വ്യാഴാഴ്ച തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. പ്രിയാമണി, അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നേര്’, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്.

ഇപ്പോൾ, ‘നേര്’-നായി കാത്തിരിക്കുന്ന ആരാധകരോട് ചില കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ ജിത്തു ജോസഫ്. സാധാരണ തന്റെ സിനിമകളിൽ ത്രിൽ ഘടകങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ‘നേര്’ അതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എന്ന് ജിത്തു ജോസഫ് പറയുന്നു. ‘ദൃശ്യം’ ഉൾപ്പെടെ ഉള്ള സിനിമകളിൽ, ആദ്യം ഒരു ക്രൈം സംഭവിക്കുകയും, തുടർന്ന് അത് തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളും ആണ് ഉണ്ടായിട്ടുള്ളത്.

Director Jeethu Joseph talks about Neru movie
Director Jeethu Joseph talks about Neru movie

എന്നാൽ, ‘നേര്’-ൽ ക്രൈം നടന്ന ശേഷം ആദ്യ അഞ്ച് മിനിറ്റിൽ തന്നെ പ്രതിയെ തിരിച്ചറിയാൻ സാധിക്കും എന്നും, തുടർന്ന് കോടതിയിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത് എന്നും സംവിധായകൻ പറയുന്നു. അതേസമയം, ‘ദൃശ്യം 2’ റിലീസ് സമയത്ത് താൻ പറഞ്ഞ കാര്യങ്ങൾ വച്ച്, ഇപ്പോൾ താൻ പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കുന്നില്ല എന്നും, എന്നാൽ താൻ ഇപ്പോൾ പറയുന്നത് നുണ അല്ല എന്നും ജിത്തു ജോസഫ് പറഞ്ഞു.

കൂടാതെ, ‘നേര്’ ഒടിടി റിലീസിനായി ആരും കാത്തിരിക്കരുത് എന്ന് സംവിധായകൻ ഓർമ്മപ്പെടുത്തി. ഈ സിനിമയിൽ തിയേറ്ററിക്കൽ എക്സ്പീരിയൻസ് ഉണ്ട് എന്ന് ജിത്തു ജോസഫ് പറഞ്ഞു. എല്ലാവരും തന്റെ സിനിമയെ സപ്പോർട്ട് ചെയ്ത്, തന്നോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജിത്തു ജോസഫ് പറഞ്ഞു. വളരെ നാൾക്കുശേഷമാണ് ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തുന്നത് എന്നത്, ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശം വർദ്ധിപ്പിക്കുന്നു. 

Read Also: മോഹൻലാൽ ചിത്രം ‘നേര്’ റിലീസിന് വിലക്കില്ല, ആരോപണം തള്ളി കോടതി

Director Jeethu Joseph talks about Neru movie