മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം, കിടിലൻ വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു ജോസഫ്

Director Jeethu Joseph opens about Mammootty movie: മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, പ്രിത്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ച് എല്ലാം ബോക്സ്‌ഓഫീസ് ഹിറ്റ് അടിച്ചിട്ടുള്ള സംവിധായകനാണ് ജിത്തു ജോസഫ്. ത്രില്ലർ, ആക്ഷൻ, ഫാമിലി, കോമഡി തുടങ്ങി വ്യത്യസ്ത ജോണറുകളിൽ ജിത്തു ജോസഫ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ, മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ‘നേര്’ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. അതേസമയം, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം താൻ ഒരു പ്രോജക്ട് പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിത്തു ജോസഫ്. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിത്തു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ, താൻ ഇപ്പോൾ കഥയുടെ പ്രാരംഭഘട്ടത്തിൽ ആണ് എന്നും, മമ്മൂട്ടിയെ സമീപിക്കുന്നതിന് മുൻപ് അതിന് വ്യക്തമായ ഒരു ഷേപ്പ് കൊണ്ടുവരേണ്ടതുണ്ട് എന്നും ജിത്തു ജോസഫ് പറഞ്ഞു. കഥയുടെ ജോണറിനെ സംബന്ധിച്ചും മറ്റും ഒന്നും താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നും, എല്ലാവർക്കും കാത്തിരുന്നു കാണാം എന്നും ജിത്തു ജോസഫ് പറഞ്ഞു. അതേസമയം, മോഹൻലാലിനൊപ്പം ജിത്തു ജോസഫ് ഇതിനോടകം നാലു പ്രോജക്ടുകൾ ആണ് ചെയ്തിരിക്കുന്നത്.

Director Jeethu Joseph opens about Mammootty movie

ഇത് കൂടാതെ, മോഹൻലാലും – ജിത്തു ജോസഫ് ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിൽ കൂടിയാണ്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘റാം’ ചിത്രീകരണം പുരോഗമിക്കുകയാണ്. 2024 റിലീസ് ആയി ആണ് ‘റാം’ ഒരുക്കുന്നത്. ഈ സിനിമയുടെ പ്രഖ്യാപനം വളരെ നേരത്തെ വന്നിരുന്നെങ്കിലും, നിരവധി ലൊക്കേഷനുകളിലായി ഒരുക്കേണ്ട ഒരു ബിഗ് ബഡ്ജറ്റ് മൂവി ആയതിനാൽ, ചിത്രീകരണം നൽകുകയാണ് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന അപ്ഡേറ്റ്. 

Jeethu JosephMammoottyMovie
Comments (0)
Add Comment