Director Alphonse Puthren opens about Gold malayalam movie flop

‘ഗോൾഡ്’ പൊട്ടിയതല്ല പൊട്ടിച്ചതാണ്!! തുറന്നടിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ

Director Alphonse Puthren opens about Gold malayalam movie flop: പ്രിത്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. 2022-ൽ റിലീസ് ചെയ്ത ചിത്രം, പ്രഖ്യാപനം മുതൽക്ക് മലയാള സിനിമ ആരാധകരിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിരുന്നെങ്കിലും, തീയറ്ററിൽ വിജയിക്കാതെ പോവുകയായിരുന്നു.

ഇത് ‘നേരം’, ‘പ്രേമം’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച അൽഫോൺസ് പുത്രനെ വ്യക്തിപരമായും, കരിയർ അടിസ്ഥാനത്തിലും വലിയ രീതിയിൽ ബാധിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ‘ഗോൾഡ്’ നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ പ്രകടനം, ഛായാഗ്രഹണം, സംഗീതം എന്നിവക്കെല്ലാം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ, ഏറ്റവും കൂടുതൽ നെഗറ്റീവ് പ്രതികരണം ലഭിച്ചത് ചിത്രത്തിന്റെ തിരക്കഥക്കും നീണ്ടുപോയ സമയ ദൈർഘ്യത്തിനും ആണ്.

Director Alphonse Puthren opens about Gold malayalam movie flop

എന്നാൽ ഇപ്പോൾ, ‘ഗോൾഡ്’ സിനിമ പരാജയപ്പെട്ടതല്ല എന്നും പരാജയപ്പെടുത്തിയതാണ് എന്നും തുറന്നടിച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ. “ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം. പൊട്ടിയതല്ല. റിലീസിന് മുൻപ് 40 കോടി കളക്ഷൻ ചെയ്‌ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. അതുകൊണ്ട്, പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പ് ആണ്. അതിന് കാരണം മോശം പ്രചരണവും എന്നോട് വളരെയധികം നുണകൾ പറയുകയും തുക എന്നിൽ നിന്ന് മറയ്ക്കുകയും എന്നെ സഹായിക്കാതിരിക്കുകയും ചെയ്തതാണ്. ഒരേ ഒരു വാക്ക് പൂട്ടിനു പീര ഇടുന്ന പോലെ …

Director Alphonse Puthren opens about Gold malayalam movie flop

ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്. ഇതാ ആ മഹാൻ ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്. ഞാൻ 7 വർക്ക് ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. പ്രൊമോഷൻ ടൈമിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അങ്ങനെ ഗോൾഡ് ഫ്ലോപ്പ് ആയതു തിയേറ്ററിൽ മാത്രം. തിയേറ്ററിൽ നിന്ന് പ്രേമത്തിന്റെ ക്യാഷ് പോലും കിട്ടാനുണ്ട് എന്നാണ് അൻവർ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്ററിൽ ആൾക്കാരേ കൂവിച്ച മഹാനും, മഹാന്റെ കൂട്ടരും ഒക്ക പെഡും. ഞാൻ എടുക്കും. അൽഫോൺസ് പുത്രൻ പ്രതികരിച്ചു. അതേസമയം, സംവിധായകൻ ആരാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമയെയും തകർത്തത് എന്ന കാര്യം വെളിപ്പെടുത്താൻ തയ്യാറായില്ല.