മുൻ ഇന്ത്യൻ ഇന്റർനാഷണൽ ദിനേശ് കാർത്തിക് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്നു. ഐപിഎൽ 2024 സീസണിൽ അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ശേഷം, ദിനേശ് കാർത്തിക്ക് തന്റെ ക്രിക്കറ്റിൽ നിന്നുള്ള പൂർണമായ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ശേഷം, താരത്തെ ബാറ്റിംഗ് പരിശീലകൻ, മെന്റർ തുടങ്ങിയ പൊസിഷനുകളിൽ അടുത്ത ഐപിഎൽ
സീസണിൽ കാണും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക്, കാർത്തിക്കിന്റെ ഇപ്പോഴത്തെ തീരുമാനം സർപ്രൈസ് ആയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ ടി20 ലീഗിന്റെ മൂന്നാം സീസണിൽ ആണ് ദിനേശ് കാർത്തിക് കളിക്കാൻ തയ്യാറെടുക്കുന്നത്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ സഹോദര ടീം ആയ പാൾ റോയൽസിന് വേണ്ടി ആയിരിക്കും ദിനേശ് കാർത്തിക് കളിക്കുക. തന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്
ദിനേശ് കാർത്തിക്ക് അറിയിക്കുകയും, സമാനമായി റോയൽസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറാൻ തയ്യാറെടുക്കുകയാണ് ദിനേശ് കാർത്തിക്. പാൾ റോയൽസിന്റെ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ അടുത്ത സൗത്ത് ആഫ്രിക്കൻ ടി20 ലീഗ് സീസണിൽ നിന്ന് പിന്മാറിയതാണ് ടീമിന് ദിനേഷ് കാർത്തിക്കിനെ സമീപിക്കാൻ കാരണമാക്കിയത്. രാജസ്ഥാൻ റോയൽസിന്റെ അഭിവാജ്യ ഘടകമായ ജോസ് ബട്ട്ലർ,
ദേശീയ ടീമിലെ മത്സര തിരക്കുകളുടെ കാരണത്താൽ ആണ് സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ഫോർമാറ്റ് ക്യാപ്റ്റൻ ആണ് ജോസ് ബട്ട്ലർ. അതേസമയം, അടുത്ത ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മാനേജ്മെന്റ് സംഘത്തിൽ ദിനേശ് കാർത്തിക് ഭാഗമാകും എന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നു. Dinesh Karthik joins Paarl Royals for upcoming SA20 season