Dilsha Prasannan Debut Malayalam Movie Song Released

ദിൽഷയുടെ സിനിമ അരങ്ങേറ്റം!! ‘ഓ സിൻഡ്രല്ല’ രണ്ടാമത്തെ ഗാനം പുറത്ത്

Dilsha Prasannan Debut Malayalam Movie Song Released

Dilsha Prasannan Debut Malayalam Movie Song Released : ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ ഏക വനിത വിജയി ആയ ദിൽഷ പ്രസന്നൻ വെള്ളിത്തിരയിൽ തന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. റെനോൾഡ് റഹ്മാൻ സംവിധാനം ചെയ്ത ‘ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ആണ് ദിൽഷ പ്രസന്നൻ വേഷമിട്ടിരിക്കുന്നത്.

അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ, അജു വർഗീസ്, ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് നാള് ഒരുപാട് ആയെങ്കിലും, ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ ‘ഓ സിൻഡ്രല്ല’-യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്.

ഇതോടെ ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ദിൽഷ പ്രസന്നനും അനൂപ് മേനോനും ആണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. രാജ്കുമാർ രാധാകൃഷ്ണൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

‘പാതിരാവ് പൂക്കുന്നു മെല്ലെ’ എന്ന ഗാനത്തിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിൽഷ പ്രസന്നനും തന്റെ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചു. പുറത്തുവരുന്ന ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഡിസംബറിൽ ‘ഓ സിൻഡ്രല്ല’ റിലീസിന് എത്തും എന്നാണ് കരുതപ്പെടുന്നത്.

Read Also: ‘രതിനിർവേദം’ വീണ്ടും തിയേറ്ററുകളിൽ! റിലീസ് തീയതി പുറത്തുവിട്ട് ശ്വേത മേനോൻ | Shweta Menon starrer Rathinirvedam to re-release

Dilsha Prasannan Debut Malayalam Movie Song Released