Bandra Movie Review

അലക്സാണ്ടറെ നെഞ്ചിലേറ്റി പ്രേക്ഷകർ!! ദിലീപ് ചിത്രം ‘ബാന്ദ്ര’ റിവ്യൂ

Bandra Movie Review. Bandra theatre response

Dileep Tamanna Bandra Movie Review : ദിലീപ് – തമന്ന കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ അവസാനിക്കുമ്പോൾ, മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനപ്രിയ നായകൻ ദിലീപിന്റെ

ഒരു ഗംഭീര തിരിച്ചുവരവ് ആയിയാണ് ‘ബാന്ദ്ര’-യെ പ്രേക്ഷകർ പലരും വിശേഷിപ്പിക്കുന്നത്. ഒരു ക്ലാസ് & മാസ്സ് സ്റ്റൈലിൽ ആണ് അരുൺ ഗോപി ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ നേരത്തെ എത്തിയ ‘രാമലീല’ വലിയ വിജയമായിരുന്നു. എന്നാൽ, ‘ബാന്ദ്ര’ രാമലീലക്ക് മുകളിൽ നിൽക്കും എന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്നതാണ്. വലിയ മാസ് ആക്ഷൻ രംഗങ്ങൾ ദിലീപിന് ചേരില്ല എന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും, അതെല്ലാം മനസ്സിലാക്കി തന്നെയാണ് അരുൺ ഗോപി ഈ ചിത്രം എടുത്തിരിക്കുന്നത്. ദിലീപ് എന്ന താരത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തമായി,

Bandra Movie Review
Bandra Movie Review

അദ്ദേഹത്തിന്റെ പഴയകാല മാസ് ആക്ഷൻ ഹിറ്റ് ചിത്രങ്ങളുടെ കാലത്തേക്കാണ് ‘ബാന്ദ്ര’ കൊണ്ടുപോകുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. ഉദയകൃഷ്ണ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സാം സിഎസ് ആണ്. ഫസ്റ്റ് ഷോക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ച ‘ബാന്ദ്ര’, ഇതുവരെയുള്ള പ്രതികരണങ്ങൾ പ്രകാരം വലിയ വിജയമായി മാറും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

Read Also: നെടുമുടി വേണു ഉൾപ്പടെ വിടപറഞ്ഞ ഇതിഹാസങ്ങൾ ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിലേക്ക്

Bandra Movie Review