Dileep new movie poster bhabhaba

പുതിയ ദിലീപ് ചിത്രത്തിൽ വിനീതും ധ്യാനും, നൂറിനും ഫഹീമും ചേർന്ന് തിരക്കഥ

Dileep new movie poster. Vineeth Sreenivasan Dhyan Sreenivasan new movie.

Dileep new movie poster : ദിലീപ് ആരാധകരുടെ കാത്തിരിപ്പിന് ഫലം ആയിക്കൊണ്ട് ജനപ്രിയ നായകന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ദിലീപിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹത്തിന്റെ പുതിയ സിനിമകളുടെ അപ്ഡേറ്റ്നൊപ്പം തന്നെ ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം കൂടി ആരാധകർ പ്രതീക്ഷിച്ചിരുന്നു, അതാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ദിലീപിന്റെ പുതിയ ചിത്രം നിർമ്മിക്കുന്നത്. ‘ഭ. ഭ. ബ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനഞ്ജയ് ശങ്കർ ആണ്. ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ

Dileep new movie poster bhabhaba
Dileep new movie poster

ഫീച്ചേഴ്സ് പ്രകടമാണ്. ഒരു വർക്ക്ഷോപ്പ് ജീവനക്കാരൻ അഥവാ ഒരു മെക്കാനിക്ക് എന്നിങ്ങനെയൊക്കെ നിഗമനങ്ങൾ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ. അതേസമയം, മുഖംമൂടി ധരിച്ചിരിക്കുന്ന മുഖങ്ങളിൽ ഒന്നിന്റെ പാതി വെളിപ്പെടുത്തിയിരിക്കുന്നത്, നിഗൂഢതകൾ തുറന്നു വിടുന്നു. ദമ്പതിമാരായ അഭിനേതാക്കൾ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്

ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിസി പ്രവീൺ, ബൈജു ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരും ഈ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാകുന്നു. ഈ പ്രഖ്യാപനത്തിനു പുറമേ, ദിലീപ് നായകനായി എത്തുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി (നവംബർ 3), ‘തങ്കമണി’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ തുടങ്ങിയ അപ്‌ഡേറ്റുകൾ പുറത്തു വന്നു.

Read Also: ദിലീപ് ചിത്രം ‘ബാന്ദ്ര’ റിലീസ് പ്രഖ്യാപിച്ചു, ഒരുപടി മുന്നേ സുരേഷ് ഗോപിയുടെ ഗരുഡനും