ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ദിലീപ് ചിത്രം നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു

ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ദിലീപ് ചിത്രം നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു

വളരെ കാലത്തിന് ശേഷം ജനപ്രിയ നായകൻ ദിലീപിന്റെ ഒരു സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ, മലയാളം സിനിമകൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വേളയിൽ തന്നെ, ഒടിടി കമ്പനികൾ അവ പ്രദർശിപ്പിക്കാൻ തിടുക്കം കാണിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ, 2023-ൽ പുറത്തിറങ്ങിയ ‘വോയിസ് ഓഫ് സത്യനാഥൻ’ന് ശേഷം ഒരു ദിലീപ് സിനിമ പോലും

ഒടിടി സ്ട്രീമിങ് നടത്തിയില്ല എന്നത് ദിലീപ് സിനിമകൾ വീണ്ടും കാണാനുള്ള അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത വിനായക അജിത്ത് നിർമ്മിച്ച 2023-ൽ തിയേറ്ററിൽ എത്തിയ ‘ബാന്ദ്ര’, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത 2024-ൽ പുറത്തിറങ്ങിയ ‘തങ്കമണി’ എന്നീ സിനിമകൾ ഇപ്പോഴും ഒടിടി റിലീസിനായി കാത്തുനിൽക്കുമ്പോൾ, 2024 ഏപ്രിൽ 26-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ 

വിനീത് കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. ഈ സസ്പെൻസ് – റൊമാന്റിക് – കോമഡി – ഡ്രാമ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദിലീപ് തന്നെയാണ്. കേന്ദ്ര കഥാപാത്രമായ പവി എന്ന പവിത്രനെ ആണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിനൊപ്പം ചിത്രത്തിന്റെ  സംവിധായകൻ കൂടിയായ വിനീത് കുമാർ, ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി,

ശ്രേയ രുഗ്മിണി, ജൂഹി ജയകുമാർ, സ്പടികം ജോർജ്, റോസ്മി, സ്വാതി കോണ്ടേ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. സെപ്റ്റംബർ 6 മുതൽ ചിത്രം മനോരമ മാക്സിൽ ഒടിടി പ്രേക്ഷകർക്ക് ലഭ്യമാകും. ദിലീപിന്റെ ശേഷിക്കുന്ന സിനിമകളും ഉടൻ ഒടിടി റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കാം. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന, ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭഭബ’ എന്ന ചിത്രമാണ് ദിലീപിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. Dileep movie Pavi Caretaker 2024 September ott release date announced

DileepMovieOTT
Comments (0)
Add Comment