നാളത്തെ സൂര്യോദയം പ്രണയത്തിൻ്റെ മനോഹര കാഴ്ചകളിലേക്ക്, ജനപ്രിയ നായകന്റെ മാസ് ആക്ഷനും

Dileep movie Bandra release date : ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ റിലീസിന് തയ്യാറെടുക്കുകയാണ്. ജനപ്രിയ നായകൻ ദിലീപിന്റെ 147-ാമത്തെ ചിത്രമാണ് ‘ബാന്ദ്ര’. ‘രാമലീല’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ‘ബാന്ദ്ര’, നിരവധി കാരണങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ്.

തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ‘ബാന്ദ്ര’. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോൾ, താര ജാനകി എന്ന കഥാപാത്രത്തെ ആണ് തമന്ന അവതരിപ്പിക്കുന്നത്. വിനായക അജിത്ത് നിർമ്മിക്കുന്ന, നിരവധി സൂപ്പർതാരങ്ങൾ വേഷമിടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ആക്ഷൻ രംഗങ്ങളാണ്.

ബോക്സ്‌ഓഫിസ് ഹിറ്റ് ചിത്രമായ ‘ആർഡിഎക്സ്’, ‘ലിയോ’, ‘കെജിഎഫ് 2’ ഉൾപ്പെടെ നിരവധി സൂപ്പർ സിനിമകളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻബറിവ് ആണ് ‘ബാന്ദ്ര‘-യുടെയും ആക്ഷൻ കൊറിയോഗ്രാഫർ. അതുകൊണ്ടുതന്നെ, ദിലീപിൽ നിന്ന് മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ഉദയകൃഷ്ണ രചന നിർവഹിച്ച ഈ ചിത്രത്തിൽ, കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമെ

ലെന, മംത മോഹൻദാസ്, കലാഭവൻ ഷാജോൺ, ശരത്കുമാർ, ഡിനോ മൊറിയ, ഈശ്വരി റാവു, അമിത് തിവാരി, ധാറാസിംഗ് ഖുറാന ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ വേഷമിടുന്നു. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും കൈകാര്യം ചെയ്ത ‘ബാന്ദ്ര’, നവംബർ 10 (വെള്ളിയാഴ്ച) തിയേറ്ററുകളിൽ എത്തുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ ദിലീപ് ആരാധകർ നോക്കിക്കാണുന്നത്.

Read Also: നെടുമുടി വേണു ഉൾപ്പടെ വിടപറഞ്ഞ ഇതിഹാസങ്ങൾ ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിലേക്ക്

Dileep movie Bandra release date

DileepMovie ReleaseTamanna
Comments (0)
Add Comment