ദിലീപേട്ടന്റെ ജന്മദിനത്തിൽ ആരും പട്ടിണി കിടക്കില്ല!! പ്രിയ താരത്തിന്റെ പിറന്നാൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ആരാധകർ

Dileep fans distribute food in streets by part of his birthday : ഇന്ന് (ഒക്ടോബർ 27), മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന അവരുടെ ആരാധക കൂട്ടം, തങ്ങളുടെ പ്രിയ താരങ്ങളുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്. എല്ലാവരിൽ നിന്നും വ്യത്യസ്തമായി, ദിലീപ് ആരാധകർ

ഇത്തവണ വയറും മനസ്സും നിറക്കുന്ന ഒരു ജീവകാരുണ്യ പ്രവർത്തനത്തിലൂടെയാണ് തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ദരിദ്രർക്കും, മെഡിക്കൽ കോളേജിലെയും ആർസിസി-യിലെയും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്താണ് ദിലീപ് ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

Dileep fans distribute food in streets by part of his birthday

ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ്, ഓൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. തിരുവനന്തപുരം ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ ആയി, ഏകദേശം 650-ഓളം ആളുകൾക്ക് ദിലീപ് ആരാധകർ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം വിതരണം ചെയ്തു.

അതേസമയം, ഇന്ന് ദിലീപ് തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പുതിയ സിനിമ അപ്ഡേറ്റുകൾക്കായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്കമണി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ സിനിമകളുടെ പ്രഖ്യാപനവും, അപ്ഡേറ്റുകളും ആരാധകർ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രതീക്ഷിക്കുന്നു. 

Read Also: അമല പോളിന് വിവാഹം!! ജന്മദിനത്തിൽ ബോയ്ഫ്രണ്ടിന്റെ സർപ്രൈസ് പ്രൊപോസൽ

Dileep fans distribute food in streets by part of his birthday

Celebrity BirthdayDileepFans
Comments (0)
Add Comment