ഞങ്ങളുടെ പ്രണയം പതിനാറിന്റെ നിറവിൽ, ആഘോഷം പങ്കുവെച്ച് ധർമ്മജൻ ബോൾഗാട്ടി

Dharmajan Bolgatty wife celebrate their wedding anniversary with family : ഏറെ ആരാധകരുള്ള നടനും മിമിക്രി കലാകാരനുമായ ധർമ്മജൻ ബോൾഗാട്ടി, തന്റെ ഒരു വ്യക്തിജീവിത വിശേഷം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ വിവാഹ വാർഷികം, അഥവാ പ്രണയ സാഫല്യത്തിന്റെ വാർഷിക ദിനത്തിലെ ആഘോഷമാണ് ആരാധകരുമായി ധർമ്മജൻ പങ്കുവെച്ചിരിക്കുന്നത്.

അനുജയാണ് ധർമ്മജന്റെ പ്രിയതമ. ദമ്പതികൾക്ക് വേദ, വൈഗ  എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. ഭാര്യക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ധർമ്മജൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇങ്ങനെ കുറിച്ചു, “ഇന്നേക്ക് 16 വർഷം തികയുന്നു ഞങ്ങളുടെ പ്രണയത്തിന്.” ഇതിന് ശേഷം കുടുംബത്തോടൊപ്പം ഉള്ള ആഘോഷത്തിന്റെ ചിത്രവും വിശേഷവും ധർമ്മജൻ പങ്കുവെക്കുകയുണ്ടായി.

Dharmajan Bolgatty wife celebrate their wedding anniversary with family

“വിവാഹ വാർഷിക ദിവസം മധുരം കഴിച്ച് ആഘോഷിച്ചു,” ധർമ്മജൻ കുറിച്ചു. മക്കൾക്കും ഭാര്യക്കും ഒപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രവും ധർമ്മജൻ പങ്കുവെച്ചു. ധർമ്മജന്റെ 16-ാം വിവാഹ വാർഷിക ആഘോഷത്തിൽ ആശംസകൾ അറിയിച്ച് ആരാധകരും പങ്കാളികളായി. 2003-ലാണ് ധർമ്മജൻ തന്റെ കരിയർ ആരംഭിക്കുന്നത്. മിമിക്രി വേദികളിൽ സജീവമായ താരം പിന്നീട് ടെലിവിഷൻ രംഗത്ത് ചുവടുറപ്പിച്ചു.

2010-ൽ ദിലീപ് നായകനായി എത്തിയ ‘പാപ്പീ അപ്പച്ച’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മജൻ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് ധാരാളം സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലാണ് ധർമ്മജൻ ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിന് പുറമെ നിർമ്മാണം, പിന്നണി ഗായകൻ തുടങ്ങിയ മേഖലകളിലും ധർമ്മജൻ തന്റെ സാന്നിധ്യം അറിയിച്ചു. 

Read Also: റംസാന്റെ വീട്ടിൽ വിവാഹ സന്തോഷം, വേദിയിൽ റംസാന്റെ കിടിലൻ ഡാൻസ്

Dharmajan Bolgatty wife celebrate their wedding anniversary with family

celebrity familyDharmajan BolgattyWedding Anniversary
Comments (0)
Add Comment