Devan applauds grace and respect of Mammootty viral post: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിലും തുടർന്നുള്ള സൽക്കാര വിരുന്നിലും മറ്റും നിറ സാന്നിധ്യമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും. ഭാര്യ സുൽഫത്തിനൊപ്പം ഭാഗ്യയുടെ വിവാഹ തലേന്ന് തന്നെ എത്തിയ മമ്മൂട്ടി,
ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങിൽ മുഴുനീളം പങ്കെടുക്കുകയും ചെയ്തു. ഇപ്പോൾ, നടൻ ദേവൻ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. ‘മനുഷ്യൻ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല,
മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്,
കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു,” ദേവൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ദേവന്റെ പോസ്റ്റ് വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണ് വായനക്കാർ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ, വ്യത്യസ്തമായ പ്രതികരണങ്ങളാണ് വായനക്കാർ പങ്കുവെക്കുന്നത്. Devan Praises Mammootty’s Dignity and Respect at Suresh Gopi’s Daughter’s Wedding