Dancer Ramzan Muhammed brother marriage : ഡാൻസ് ഷോകളിലൂടെയും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റംസാൻ മുഹമ്മദ്. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ റംസാൻ, പിന്നീട് ഡാൻസ് കരിയർ ആയി തിരഞ്ഞെടുക്കുകയായിരുന്നു.
ഇപ്പോൾ, തന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റംസാൻ. റംസാന്റെ സഹോദരൻ റസൽ വിവാഹിതനായിരിക്കുകയാണ്. മിർസ എന്നാണ് വധുവിന്റെ പേര്. മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ശേഷം, ഇപ്പോൾ തന്റെ വിവാഹ ചിത്രങ്ങൾ റസൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു. സഹോദരന്റെ വിവാഹ വേദിയിൽ റംസാന്റെ ഡാൻസും ഉണ്ടായിരുന്നു.
സഹോദരനും ഏട്ടത്തിയമ്മക്കും മുന്നിൽ നിന്ന് വേദിയിൽ റംസാൻ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഫാൻ പേജുകളിലൂടെയാണ് പ്രചരിച്ചത്. റംസാൻ ആരാധകർ റംസാന്റെ സഹോദരന്റെ വിവാഹ വിശേഷം ഏറ്റെടുക്കുകയും ആശംസകൾ പങ്കുവെക്കുകയും ചെയ്തു. ചടങ്ങിൽ കുടുംബവുമൊന്നിച്ചുള്ള ചിത്രവും റസൽ പങ്കുവെച്ചു. ഇനി റംസാന്റെ വിവാഹം എന്നാണ് എന്ന ചർച്ചകൾക്ക് ആരാധകർ ഇതോടെ തുടക്കം കുറിക്കുകയും ചെയ്തു.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ് ആയ റംസാൻ. ഇന്ന് സിനിമ മേഖലയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ റംസാൻ തന്റെ സുഹൃത്തും മുൻ ബിഗ് ബോസ് ജേതാവുമായ ദിൽഷക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഈ ഡാൻസ് വിഡിയോകൾക്ക് വലിയ ആരാധക പിന്തുണയും സോഷ്യൽ മീഡിയയിൽ ഉണ്ട്.
Read Also: ‘എന്റെ കണ്ണമ്മാ’ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം പാർവതിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്