രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ, ഫ്രാഞ്ചൈസി വരും ഐപിഎൽ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, മലയാളി താരം രാജസ്ഥാൻ റോയൽസ് വീടും എന്ന അഭ്യൂഹം ശക്തമാവുകയാണ്. ഈ അവസരം മുതലെടുത്ത്, മറ്റു ഐപിഎൽ ഫ്രാഞ്ചൈസികൾ സഞ്ജുവിനെ സ്വന്തമാക്കാനുള്ള
ഒരുക്കങ്ങൾ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇതിനായി സിഎസ്കെ കഴിഞ്ഞ സീസണിലും ശ്രമങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ ആണ് സഞ്ജുവിനെ സ്വന്തമാക്കാൻ പരിശ്രമിക്കുന്നത്. ഭീമൻ തുകയും സഞ്ജുവിന് ഓഫർ ചെയ്തതായി
ചില സോഴ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ഒഴിവാക്കാൻ ആയി സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്സ് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി അറിയാൻ സാധിക്കുന്നു. അതേസമയം സഞ്ജുവിനെ ആഗ്രഹിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, താരത്തിന് 25 കോടി വാഗ്ദാനം ചെയ്തതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും, വിരമിക്കലിന്റെ വക്കിൽ നിൽക്കുന്ന എംഎസ് ധോണിയും ആണ് യഥാക്രമം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും ചെന്നൈ സൂപ്പർ കിങ്‌സിനെയും വിക്കറ്റ് കീപ്പർ ആയ സഞ്ജുവിനെ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നത്. 29-കാരനായ സഞ്ജുവിനെ ദീർഘകാലത്തെ ഭാവിയും ഫ്രാഞ്ചൈസികൾ കാണുന്നു. അതേസമയം, ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയാലും, താരത്തെ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കുമോ എന്ന് നോക്കി കാണണം. എന്തുതന്നെയായാലും, കഴിഞ്ഞ കാലങ്ങളിൽ രാജസ്ഥാൻ റോയൽസിന് വലിയ ആരാധക പിന്തുണ ലഭിക്കാനുള്ള കാരണങ്ങളിൽ ഹൈലൈറ്റ് സഞ്ജു തന്നെയാണ്. CSK and RCB reportedly offered big amount to Sanju Samson