മുത്തശ്ശിയായി ലക്ഷ്മി നായർ!! സന്തോഷം പങ്കുവെച്ച് അനുരാധ, ആശീർവാദങ്ങളുമായി ആരാധകർ

Cooking show anchor Lakshmi Nair became granny : പാചക ഷോകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയാണ് ലക്ഷ്മി നായർ. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായ താരം, വേറിട്ട രുചി കൂട്ടുകൾക്ക് പുറമെ തന്റെ കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. താരം മുത്തശ്ശിയാകാൻ തയ്യാറെടുക്കുന്ന വിവരം അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

തന്റെ മരുമകൾ അനുരാധ എന്ന അനുവിന് വിശേഷം ഉണ്ട് എന്ന വിവരം ആരാധകരെ ഏഴാം മാസത്തിൽ അറിയിച്ചിരുന്നു. മുൻപ് തന്റെ മകളെയും കുട്ടികളെയും കാണാൻ പോയ ലക്ഷ്മി പെട്ടെന്ന് തിരിച്ചുവന്നത് എന്തിനെന്ന് പ്രേക്ഷകർ തിരക്കിയിരുന്നു. അനുവിന് ശർദ്ദിയും ക്ഷീണവും എല്ലാം ഉള്ളതിനാൽ തന്നെ പെട്ടെന്ന് തിരിച്ചു വരുമെന്നും അന്ന് ലക്ഷ്മി നായർ അറിയിച്ചു. ഇപ്പോൾ ആ സന്തോഷവാർത്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനു.

മുത്തശ്ശിയായി ലക്ഷ്മി നായർ!! സന്തോഷം പങ്കുവെച്ച് അനുരാധ, ആശീർവാദങ്ങളുമായി ആരാധകർ | Cooking show anchor Lakshmi Nair became granny

തന്റെ കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. അനുവിന്റെ ഭർത്താവ് വിഷ്ണുവിനോടൊപ്പം തന്റെ പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിച്ചാണ് ചിത്രം പങ്കുവെച്ചത്. പെൺകുട്ടിയാണ് അനുവിന് ജനിച്ചത്. ‘ഇതൊരു പെൺകുട്ടിയാണ്,

ഇവൾ ഞങ്ങളുടെ ഹൃദയം കവർന്നു,” എന്നാണ് ഈ ചിത്രം പങ്കുവെച്ച് അനു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. നിരവധി ആരാധകരാണ് അനു പങ്കുവെച്ച ഈ പോസ്റ്റിന് ചുവടടെ കമന്റുകളുമായി എത്തിയത്. ആശംസകളും പ്രാർത്ഥനയുമായി ആരാധകരുടെ കമന്റുകൾ ഒഴുകിയെത്തുന്നു.

Read Also: മകളുടെ കല്യാണ ക്ഷണം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് ആരംഭിച്ച് നടൻ സുരേഷ് ഗോപി

Cooking show anchor Lakshmi Nair became granny

babycelebrity familyLekshmi Nair
Comments (0)
Add Comment