Santhwanam second part update: വളരെ മികച്ച റേറ്റിംഗിൽ നിൽക്കുന്ന വേളയിൽ ആണ് ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ അതിന്റെ നിർമ്മാതാക്കൾ അവസാനിപ്പിച്ചിരിക്കുന്നത്. പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ ദേവിയെ അവതരിപ്പിച്ച നടി ചിപ്പി രഞ്ജിത് തന്നെയാണ് പരമ്പര നിർമ്മിച്ചതും. ഈ പരമ്പരയിലൂടെ നിരവധി താരങ്ങളാണ് ജനപ്രീതി നേടിയത്.
അടുത്തിടെ വിവാഹിതയായ ഗോപിക അനിൽ, നടൻ സജിൻ, നടി രക്ഷ രാജ് തുടങ്ങിയവരെല്ലാം ‘സാന്ത്വനം’ പരമ്പരയിലൂടെ പ്രസിദ്ധി നേടിയവരാണ്. മൂന്ന് വർഷത്തിലേറെ കാലമായി സംപ്രേഷണം തുടർന്നിരുന്ന പരമ്പര 1000 എപ്പിസോഡുകൾ പിന്നിട്ടതിന്റെ പിന്നാലെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കാരണവും, ‘സാന്ത്വനം 2’ വരുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനും
ഇപ്പോൾ സാന്ത്വനം താരങ്ങൾ മറുപടി നൽകിയിരിക്കുകയാണ്. ചിപ്പി രഞ്ജിത്ത് നിർമ്മിച്ച മറ്റു സീരിയലുകൾ എല്ലാം തന്നെ 1000 എപ്പിസോഡുകൾ പിന്നിട്ടതിന് പിന്നാലെ അവസാനിപ്പിച്ചിട്ടുണ്ട് എന്നും, ഇത് ആ പ്രൊഡക്ഷൻ കമ്പനിയുടെ പോളിസി ആണ് എന്നും താരങ്ങൾ പറഞ്ഞു. മാത്രമല്ല, മികച്ച നിലയിൽ നിൽക്കുമ്പോൾ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന കാര്യവും താരങ്ങൾ ഓർമിപ്പിച്ചു. ഗോപികയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് സാന്ത്വനം താരങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹത്തിന് സാന്ത്വനം താരങ്ങൾ എല്ലാവരും എത്തിയപ്പോഴും, ചിപ്പി രഞ്ജിത്തിന്റെ അഭാവം പ്രകടമായിരുന്നു. എന്നാൽ, ചിപ്പിക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒരു പരിപാടി ഉള്ളതിനാലാണ് വിവാഹത്തിൽ എത്തിച്ചേരാൻ സാധിക്കാതെ പോയത് എന്ന് സാന്ത്വനം താരങ്ങൾ പറഞ്ഞു. ‘സാന്ത്വനം 2’ ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും, എന്നാൽ തങ്ങൾ അതിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും താരങ്ങൾ തമാശയായി പറഞ്ഞു.