സ്കൂളിലെ പെറ്റ് ഷോ!! പയ്യൻ നേരെ ആനയെയും കൊണ്ട് സ്കൂളിലേക്ക്, വീഡിയോ

Children organized pet show in school viral video : സ്കൂളിൽ അധ്യാപകർ ഒരു പെറ്റ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കുട്ടികളോട് എല്ലാവരോടും അവരുടെ പെറ്റുകളുമായി സ്കൂളിൽ എത്താൻ അധ്യാപകർ നിർദ്ദേശം നൽകി. വളരെ സന്തോഷത്തോടെ തങ്ങളുടെ വളർത്തു മൃഗങ്ങളെയും പക്ഷികളെയുമായി കുട്ടികൾ സ്കൂളിൽ എത്തി. ഇക്കൂട്ടത്തിൽ

വ്യത്യസ്ത ഇനം പക്ഷികളും മൃഗങ്ങളും ഉൾപ്പെടുന്നു. പ്രാവ്, തത്ത, ലവ് ബേഡ്സ് തുടങ്ങിയ പക്ഷികളും, മുയൽ, നായ തുടങ്ങി കുതിര ഉൾപ്പെടെയുള്ള മൃഗങ്ങളുമായി വിദ്യാർഥികൾ സ്കൂളിൽ എത്തി. ഇക്കൂട്ടത്തിൽ വിവിധ ഇനങ്ങളിൽ പെട്ട നായകളും ഉൾപ്പെടുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരുടെ വളർത്തു മൃഗങ്ങളെ കാണാൻ വിദ്യാർത്ഥികൾ എല്ലാവരും തന്നെ ആവേശം കാണിച്ചു. അധ്യാപകരിലും ഈ ആവേശം പ്രകടമായിരുന്നു. 

Children organized pet show in school

എന്നാൽ, ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോയുടെ ക്ലൈമാക്സിൽ, ഒരു പയ്യൻ തന്റെ അരുമ മൃഗവുമായി എത്തുന്നതാണ് കാണാൻ സാധിക്കുന്നത്. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയാണ് അവന്റെ വളർത്തുമൃഗം. ആനപ്പുറത്തേറി സ്കൂളിൽ എത്തിയ പയ്യൻ പെറ്റ് ഷോയിലെ വലിയ ആകർഷണമായി മാറി. തുടർന്ന് കുട്ടികൾ എല്ലാവരും തന്നെ ക്ലാസ് മുറികൾക്ക് വെളിയിൽ എത്തി

ആനപ്പുറത്ത് എത്തിയ കുട്ടിപ്പാപ്പാനെ കാണാൻ ഒരുമിച്ചു കൂടി. തന്റെ സഹപാഠികൾക്ക് മുന്നിൽ ഒരു കുട്ടി പാപ്പാനായി ആനയുടെ മുന്നിൽ കൊച്ചു പയ്യൻ അഭിമാനത്തോടെയും സന്തോഷത്തോടെയും നിവർന്നു നിന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വളരെ രസകരവും കൗതുകം പ്രകടമാകുന്നതുമായ അഭിപ്രായങ്ങൾ കാഴ്ചക്കാർ വീഡിയോക്ക്‌ താഴെ പങ്കുവെക്കുകയും ചെയ്യുന്നു. 

Read Also: പരിശ്രമിച്ചാൽ എന്തും നേടാം, കുഞ്ഞാവയുടെ വീഡിയോ പകരുന്ന സന്ദേശം ചെറുതല്ല

Children organized pet show in school viral video

ChildrenSchoolviral video
Comments (0)
Add Comment