കുട്ടി സംഘം തന്റെ ഗാനം ആലപിച്ചത് കേട്ട് സാക്ഷാൽ അനിരുദ്ധ് പോലും അത്ഭുതപ്പെട്ടു

Children music group from Kerala dabba beat viral video : ഇന്റർനെറ്റ്‌ ലോകത്ത് തരംഗം സൃഷ്ടിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ‘ഡബ്ബ ബീറ്റ്’. ഒരു കൂട്ടം കുരുന്നുകൾ ആണ് ഈ ബാൻഡിൽ ഉള്ളത്. വ്യത്യസ്തമായ അവതരണ രീതിയാണ് ഈ ബാൻഡിനെ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കുന്ന രീതിയിൽ വൈറൽ ആക്കിയത്. ഇവരുടെ ഒരു വീഡിയോ

മുൻപൊരിക്കൽ മ്യൂസിക് ഡയറക്ടർ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഈ കുട്ടി താരങ്ങൾക്ക് വലിയ പ്രേക്ഷകപ്രീതി നേടാൻ ആയത്. അനിരുദ്ധ് സംഗീതം നൽകിയ ‘ഹലമിത്തി ഹബീബോ’ എന്ന ഗാനം തങ്ങളുടെതായ ശൈലിയിലാണ് കുട്ടികൾ ആലപിച്ചത്. ഈ വീഡിയോ അനിരുദ്ധ് തന്റെ ഇൻസ്റ്റാഗ്രാം 

Children music group from Kerala dabba beat viral video

സ്റ്റാറ്റസ് ആയി പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ ഈ സംഘം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചു. ഇപ്പോൾ അവരുടെ യൂട്യൂബ് ചാനലിൽ മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് കുട്ടി സംഘം. പ്രഭുദേവ അഭിനയിച്ച ‘കാതലൻ‘ എന്ന ചിത്രത്തിലെ മാനോ, സ്വർണ്ണലത എന്നിവർ ചേർന്ന് ആലപിച്ച ‘മുക്കാല മുക്കാബല’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആണ് 

‘ഡബ്ബ ബീറ്റ്’ പുനരാവിഷ്കരിച്ചിരിക്കുന്നത്. നിരവധി പേരടങ്ങുന്ന കുട്ടി സംഘം വ്യത്യസ്തമായ രീതിയിലാണ് ഈ ഗാനം ആലപിച്ചത്. അവർ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഈ വീഡിയോയും ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ കണ്ടുകഴിഞ്ഞു. ഇതോടെ ഈ കുട്ടികൾക്ക് വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ആണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്. Video Credits : Dabba Beat

Read Also: മലയാളത്തിന്റെ മഹോത്സവം!! കേരളപ്പിറവി ആഘോഷമാക്കാൻ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു

Children music group from Kerala dabba beat viral video

ChildrenSongviral video
Comments (0)
Add Comment