Children expressing love to their mothers viral video

“അമ്മേ ഐ ലവ് യു” മകളുടെ വാക്കുകൾ കേട്ട അമ്മയുടെ പ്രതികരണം വൈറൽ, വീഡിയോ

Children expressing love to their mothers viral video: ഈ ലോകത്ത് ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവരുടെ അമ്മയായിരിക്കും എന്ന് പറഞ്ഞാൽ, നിങ്ങളിൽ 99% ആളുകളും അതിനെ അനുകൂലിക്കുന്നവർ ആയിരിക്കാം. തിരിച്ച് മനസ്സിൽ നന്മയുള്ള മക്കളെല്ലാം ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവരുടെ അമ്മയെ തന്നെ ആയിരിക്കാം.

എന്നാൽ, അമ്മയെ ഞാൻ സ്നേഹിക്കുന്നു, എന്ന് നിങ്ങൾ അമ്മയോട് എത്ര തവണ ഈ ജീവിത കാലയളവിൽ പറഞ്ഞിട്ടുണ്ടാവും. മറ്റുള്ളവരോട്, അല്ലെങ്കിൽ പൊതു വേദികളിൽ വെച്ച് താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് തന്റെ അമ്മയെ ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ടാവും, എന്നാൽ ഇക്കാര്യം നേരിട്ട് അമ്മയോട് തന്നെ പറഞ്ഞിട്ടുണ്ടോ. ഇത്തരം ഒരു പരീക്ഷണത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുന്നത്.

ഒരു സംഘം വിദ്യാർഥിനികൾ, അവരുടെ അമ്മയെ മൊബൈലിൽ വിളിച്ച് ‘ഐ ലവ് യു (I love you)’ എന്ന് പറയുന്നു. ഇതിന് അവരുടെ അമ്മമാർ നൽകുന്ന മറുപടി ആണ് ശ്രദ്ധേയം. ചിലരുടെ അമ്മമാർ മറുപടിയായി ‘I love you too’ എന്ന് പറഞ്ഞെങ്കിലും, ഭൂരിഭാഗം അമ്മമാരും ആദ്യം ഒരു അസാധാരണമായ വാചകം തന്റെ മകളിൽ നിന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണം ആണ് നടത്തിയത്.

ഒരുപക്ഷെ നമ്മളിൽ പലരും ഇതുവരെ അമ്മയോട് ‘I love you അമ്മ’ എന്ന് പറഞ്ഞിട്ടുണ്ടാവില്ല. എന്നാൽ നമ്മൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളുടെ അമ്മയെയായിരിക്കാം. തീർച്ചയായും അത് അവരോട് തുറന്നു പറയേണ്ട ആവശ്യകത എന്തെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം, എന്നാൽ അത് അവരോട് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം ചെറുതല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.