മീശക്കാരി കല്ലുവിന് ഡാൻസ് ചെയ്യാൻ ആശ, വീഡിയോ വൈറൽ

Child talking like Meesha Madhavan viral video: നടൻ ദിലീപിന് മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ ജനപ്രീതി നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് ‘മീശ മാധവൻ’. 2002-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം, ഇന്നും സിനിമ പ്രേമികളുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മാത്രമല്ല, പുതിയ തലമുറക്കും ഈ സിനിമ ഒരുപാട് ഇഷ്ടമാണ്.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ധാരാളം കുട്ടികൾ മീശ മാധവനിലെ ദിലീപിനെ അനുകരിക്കാൻ ശ്രമിക്കുകയും, അതിലെ ഡയലോഗുകളും പാട്ടുകളും എല്ലാം അനുകരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ, ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് കുട്ടി വീഡിയോ ക്രിയേറ്റർ ആയ കല്ലൂസ്. “മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ,” എന്ന് ആലപിക്കുന്ന കല്ലൂസിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

Child talking like Meesha Madhavan viral video

നൈഷ ശാഹുൽ എന്നാണ് കല്ലൂസിന്റെ യഥാർത്ഥ പേര്. സ്വന്തമായി ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും അനുകരണ വീഡിയോകളുമായും എല്ലാം കല്ലൂസ് പ്രേക്ഷകരിലേക്ക് എത്താറുണ്ട്. മടക്കി കുത്തിയ മുണ്ടും, ചുവപ്പ് കുർത്തയും അണിഞ്ഞാണ് കല്ലൂസ് മീശമാധവൻ ആയി എത്തിയിരിക്കുന്നത്. കൂടാതെ മുഖത്ത് ഒരു അസ്സൽ മീശയും വരച്ചു വെച്ചിട്ടുണ്ട്. വീഡിയോ കണ്ട പ്രേക്ഷകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു.

ഇടക്ക് ഹോയ് വിടുന്നത് ആരാണ് എന്ന് പ്രേക്ഷകർ തമാശയായി ചോദിക്കുന്നു. കല്ലൂസിന്റെ അച്ഛനാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. കീശ ഇല്ലല്ലോ മുത്തുമണി, ചേക്കിലെ ഈ മാധവൻ സൂപ്പർ, കിലുക്കാം പെട്ടി കല്ലൂസ് എന്നിങ്ങനെ ആളുകളുടെ അഭിപ്രായങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ ലോകത്ത് ഇത്തരത്തിൽ ധാരാളം കുട്ടി വീഡിയോ ക്രിയേറ്റര്‍മാർ ഉണ്ട് താനും. 

Child talking like Meesha Madhavan viral video

babyChildviral video
Comments (0)
Add Comment