Child take selfie with Narendra Modi viral video: “കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ, അത് നമ്മളെ കൊണ്ട് സാധിക്കുന്നതാണ് എങ്കിൽ അങ്ങ് നിറവേറ്റി കൊടുക്കണം,” നടൻ സിദ്ധിഖ് ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിൽ പറഞ്ഞ ജനപ്രിയ ഡയലോഗ് ആണ് ഇത്. ഇതിന്റെ നേർ ഉദാഹരണമാണ് അടുത്തിടെ കേരളത്തിൽ എത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചുതന്നത്.
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം, മോദിജി തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനായി പോയി. അവിടെ വലിയ ജനത്തിരക്കാണ് പ്രധാനമന്ത്രിയെ കാണാൻ ഒത്തുകൂടിയത്. കൂട്ടത്തിനിടയിൽ നിന്ന് ഒരു പയ്യൻ ഒരു കാര്യം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എന്നാൽ, അത് നോക്കാതെ മോദി തന്റെ വിശ്രമസ്ഥലത്തേക്ക് പോയി. വസ്ത്രം മാറി തിരികെ വാഹനത്തിലേക്ക് വരുന്നതിനിടെ, തന്റെ ആഗ്രഹം വിളിച്ചുപറഞ്ഞ പയ്യന്റെ അടുത്തേക്ക് മോദി എത്തി. കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ മോദിക്ക് ഉണ്ടായിരുന്നെങ്കിലും, കുട്ടിയുടെ ആഗ്രഹത്തിന് അദ്ദേഹം മുൻഗണന നൽകി. മോദിജിക്കൊപ്പം ഒരു സെൽഫി വേണം എന്നതായിരുന്നു പയ്യന്റെ ആഗ്രഹം.
തുടർന്ന്, മോദിജി പയ്യന്റെ ഒപ്പം സെൽഫിക്ക് പോസ് ചെയ്തു. തൃപ്രയാർ നിവാസികളായ രാജു നമ്പീശന്റെയും പ്രീതയുടെയും മകനായ വിഷ്ണു റാം ആണ് പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുത്ത വൈറൽ ബാലൻ. അഞ്ചു മിനിറ്റോളം സമയം വിഷ്ണുറാമിനോടും പിതാവ് രാജു നമ്പീശനോടും സംസാരിച്ചതിനുശേഷം ആണ് മോദി മടങ്ങിയത്. ഇത് ഒരു ഭരണാധികാരിയുടെ കുട്ടികളോടുള്ള സ്നേഹത്തെ വെളിവാക്കുന്നു.