Child Speech About Independence At School Viral Video

സ്കൂളിൽ മൂന്നാം ക്ലാസുകാരന്റെ തീപ്പൊരി പ്രസംഗം!! വൈറൽ വീഡിയോ കാണാം

Child Speech About Independence At School Viral Video. Child talking viral video

Child Speech About Independence At School Viral Video : പ്രസംഗം എന്ന കല പ്രാസംഗികൻ എത്രത്തോളം ഉൾക്കൊണ്ടുകൊണ്ടും ആസ്വദിച്ചുമാണ് പറയുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അത് പ്രേക്ഷകരിലേക്ക് എത്തുക. പ്രാസംഗികന്റെ പദപ്രയോഗവും അംഗവിക്ഷേപവും ശരീരഭാഷയും ആസ്വാദകരെ സ്വാധീനിക്കും.

ഇത്തരത്തിൽ ഒരു കൊച്ചു പയ്യന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മലപ്പുറം വെളിമുക്ക് വിജെ പള്ളി എഎംയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇയാസ് തന്റെ സ്കൂളിൽ നടത്തിയ ഒരു പ്രസംഗം ആണ് ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആയിരുന്നു ഈ കൊച്ചുമോൻ ഉറച്ച ശബ്ദത്തോടെ പ്രസംഗിച്ചത്.

Child Speech About Independence At School Viral Video
സ്കൂളിൽ മൂന്നാം ക്ലാസുകാരന്റെ തീപ്പൊരി പ്രസംഗം!! വൈറൽ വീഡിയോ കാണാം | Child Speech About Independence At School Viral Video

“ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി അനേകം മൂല്യങ്ങളുമായി നാം രക്തത്തിനും ജീവനും പകരം കൊണ്ടതാണ് സ്വാതന്ത്യം,” കൊച്ചു പയ്യന്റെ ഈ വാക്കുകൾ കേൾവിക്കാരന്റെ ഹൃദയത്തിലാണ് കൊള്ളുന്നത്. “രാജ്യത്തിന്റെ നാനാഭാഗങ്ങളിലും മരിച്ചുവീണ ആയിരക്കണക്കിനാളുകളുടെ ചോരയുടെ ചുവപ്പും വിയർപ്പിന്റെ ഉപ്പുമുണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്,” വളരെ മനോഹരമായതും അർത്ഥവത്തായതുമായ

പദപ്രയോഗങ്ങളാണ് ബാലൻ ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശികളായ ഡോ. ഫഹള് – സൈനബ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇയാസ്. ഈ ബാലന്റെ പ്രസംഗം വീണ്ടും വീണ്ടും ആളുകൾ കേൾക്കുന്നു എന്നതാണ് വസ്തുത. വീഡിയോ കാണാം. Video Credits : പ്പൂപ്പാന്റെ റേഡിയോ 2.0

Read Also: ലോകത്തിലെ ഏറ്റവും ചെറിയ ഷോർട് ഫിലിം!! പകരുന്ന സന്ദേശം വളരെ മഹത്തായത്

Child Speech About Independence At School Viral Video