“ഞാനൊരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു” കൊച്ചു കുട്ടിയുടെ റിപ്പബ്ലിക് സ്പീച്, വീഡിയോ

Child Republic Day speech viral video: ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനം, റിപ്പബ്ലിക് ദിനമായി ജനുവരി 26-ന് രാജ്യമാകെ ആഘോഷിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതി ഉൾപ്പെടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയും, റിപ്പബ്ലിക് ആശംസകൾ പങ്കുവെക്കുകയും ചെയ്യുന്ന ദിനം, കുട്ടികൾ സ്കൂളിലും മറ്റും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്

സംസാരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ചെറിയ കുട്ടികൾ പോലും, റിപ്പബ്ലിക് ദിനത്തെ കുറിച്ച് അറിവുള്ളവരാണ് എന്ന് അവരുടെ വാക്കുകളിൽ പ്രകടമാകാറുണ്ട്. കുട്ടികൾക്ക് പ്രസംഗം അവരുടെ രക്ഷിതാക്കൾ പഠിപ്പിച്ചു നൽകുന്നതാണെങ്കിൽ കൂടി, അതിലൂടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് അവർ ബോധവാന്മാരാകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത്തരത്തിൽ, ഒരു പെൺകുട്ടി റിപ്പബ്ലിക് ദിനത്തിൽ സംസാരിക്കുന്നതാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നാണ് കുട്ടി തന്റെ പ്രസംഗം ആരംഭിക്കുന്നത്. ശേഷം, റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഒരു ആമുഖം നൽകുന്നു. താനൊരു ഇന്ത്യൻ ആയതിൽ അഭിമാനം കൊള്ളുന്നു എന്ന് ആ കുട്ടി പറയുമ്പോൾ, അത് കേൾവിക്കാർക്കും അഭിമാനവും സന്തോഷവും നൽകുന്നു. “ഞാൻ ഒരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു. ഞാൻ എന്റെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നു,” എന്നാണ് കുട്ടി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഒരുപക്ഷേ അവൾക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ചരിത്രമോ, അല്ലെങ്കിൽ അത് എന്താണ് എന്നതിനെ സംബന്ധിച്ചൊന്നും വ്യക്തത ഇല്ലായിരിക്കാം. എന്നിരുന്നാലും, ‘ഞാനൊരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു’ എന്ന് ആ കുരുന്ന് പറയുമ്പോൾ, അത് അവളുടെ ഉള്ളിൽ തട്ടിയാണ് എന്നത് കാണാൻ സാധിക്കുന്നു. വളർന്നുവരുന്ന കുട്ടി രാജ്യത്തിന് പ്രതീക്ഷ നൽകുന്ന ഭാവിയാണ്. 

ChildSpeechviral video
Comments (0)
Add Comment