പ്ലാനിംഗ് ഫലം കണ്ടു, ഇജ്ജ് കൈച്ചിലായി ചെക്കാ!! വീഡിയോ വൈറൽ
Child planning on success in life viral video: സമൂഹ മാധ്യമങ്ങളിൽ അതിവേഗമാണ് ചിലർ വൈറൽ ആകാറുള്ളത്. വ്യത്യസ്തമായതും കൗതുകകരമായതും ആയ വീഡിയോകൾക്കൊപ്പം തന്നെ, ചില വാക്കുകൾ പോലും ഇന്റർനെറ്റ് ലോകം ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്
ഇസാൻ മുഹമ്മദ് എന്ന കുട്ടി വീഡിയോ ക്രിയേറ്റർ. സോഷ്യൽ മീഡിയയിൽ സജീവമായ ഇസാൻ അടുത്തിടെ ഒരു വീഡിയോ പങ്കുവെക്കുകയുണ്ടായി. തന്റെ സുഹൃത്തിനൊപ്പം പകർത്തിയ വീഡിയോയിൽ, ജീവിതത്തിൽ എങ്ങനെ രക്ഷപ്പെടാം എന്നതിനെ സംബന്ധിച്ച് ദിവസവും പ്ലാനിങ് നടത്തുന്നുണ്ട് എന്ന് പറഞ്ഞ ഇസാൻ, എന്നാൽ ജീവിതത്തിൽ രക്ഷപ്പെടുമോ ഇല്ലയോ എന്ന കാര്യം അറിയില്ല എന്ന വസ്തുതയും പങ്കുവെക്കുന്നു. ഇസാൻ ഈ വാചകം പറഞ്ഞ രീതിയാണ് ശ്രദ്ധേയം.
ഇസാന്റെ ചിന്തയും, വാചകവും, ഭാഷ ശൈലിയും തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. “ഞമ്മൾ ജീവിതത്തിൽ എങ്ങനെ കൈച്ചിലാവും എന്ന പ്ലാനിങ്ങിലാ, കൈച്ചിലാവോ ഇല്ലയോ എന്ന് ഞമ്മക്ക് അറിയൂല,” എന്നിങ്ങനെ കൊച്ചു പയ്യന്റെ വാക്കുകൾ നീളുന്നു. അതിവേഗം ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടിയ വീഡിയോക്ക്, അഞ്ച് ദിവസത്തിനകം 4.5 മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു.
നടി സുരഭി ലക്ഷ്മി, സംവിധായകന്മാരായ മുഹ്സിൻ പാരാരി, നഹാസ് ഹിദായത്ത്, ഗായിക സിത്താര കൃഷ്ണകുമാർ, ഫുട്ബോളർ സികെ വിനീത് തുടങ്ങിയ ധാരാളം പ്രമുഖരും വീഡിയോ കണ്ട ശേഷം അവരുടെ കമന്റ് രേഖപ്പെടുത്തി. നിരവധി ആളുകളാണ് വീഡിയോക്ക് രസകരമായ കമന്റുകൾ പങ്കുവെക്കുന്നത്. ഇതോടൊപ്പം തന്നെ കുട്ടികളുടെ ഉയർന്ന ചിന്താഗതിയെയും ആളുകൾ അഭിനന്ദിക്കുന്നു.