‘അച്ഛന്റെ മകൾ’ എന്ന വിളി കേൾക്കുന്നതിൽ അഭിമാനം!! അച്ഛന്റെ കണ്ണുനിറയിച്ച മകളുടെ വാക്കുകൾ
Child girl talking about love towards her father viral video : ആൺമക്കൾക്ക് പൊതുവേ അമ്മമാരോടും പെൺമക്കൾക്ക് അച്ഛന്മാരോടും ആയിരിക്കും കൂടുതൽ സ്നേഹം എന്ന ഒരു പ്രയോഗം ഉണ്ട്. മാത്രമല്ല, എല്ലാ മക്കൾക്കും അച്ഛനമ്മമാരിൽ പൊതുവേ കൂടുതൽ സ്നേഹം അമ്മമാരോട് ആയിരിക്കാം, എന്നാൽ, അച്ഛന്മാരെ ഇഷ്ടമല്ല എന്ന് ഇത് അർത്ഥമാക്കുന്നില്ല. പലമക്കളും അവരുടെ രക്ഷിതാക്കളിൽ
ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നത് അച്ഛന്മാരോടും ആയിരിക്കാം. അമ്മയില്ലാത്ത മക്കളെ വളർത്തുന്ന അച്ഛന്മാർ എടുക്കുന്ന ത്യാഗം വളരെ വലുതാണ്. ഇത്തരത്തിൽ തന്റെ സ്കൂൾ ആർട്സ് ഫെസ്റ്റിവലിൽ മെഡലുകൾ നേടിയതിന് ശേഷം തന്റെ അച്ഛൻ തന്നെ വളർത്തിയ രീതിയും അച്ഛനോടുള്ള തന്റെ സ്നേഹവും ഒരു കുട്ടി പ്രകടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്.
കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറക്കുന്ന ഈ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ദേവനന്ദ എന്ന കലാകാരിയാണ്. സോഷ്യൽ മീഡിയയിൽ ധാരാളം വീഡിയോകൾ പങ്കുവെക്കാറുള്ള ദേവനന്ദയുടെ ഈ വീഡിയോ പ്രേക്ഷകന്റെ ഹൃദയത്തിൽ തൊടുന്നു. തന്നെക്കൊണ്ട് ഈ സ്കൂളും നാടും അഭിമാനം കൊള്ളുന്നു എന്ന് എല്ലാവരും പറയുന്നു, എന്നാൽ തന്നെ ‘അച്ഛന്റെ മകൾ’ എന്ന് മറ്റുള്ളവർ വിളിക്കുന്നതാണ് തനിക്ക് അഭിമാനം ഉണർത്തുന്ന കാര്യം.
Child girl talking about love towards father viral video
തന്റെ അച്ഛന്റെ വിരൽ പിടിച്ചാണ് താൻ വളർന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ പെൺകുട്ടി, അച്ഛന്റെ ആ ഒരു വിരലിന്റെ ശക്തി മതി തനിക്ക് ഈ ലോകത്തെ വിജയിക്കാൻ എന്നും കൂട്ടിച്ചേർത്തു. ഒരു വയസ്സിൽ മാത്രമല്ല, തന്റെ നൂറാം വയസ്സുവരെയും തനിക്ക് തന്റെ അച്ഛന്റെ കൈപിടിച്ച് ജീവിക്കണമെന്ന് പെൺകുട്ടി പറഞ്ഞു. ഒരു അച്ഛനെയും മകളുടെയും സ്നേഹബന്ധത്തെക്കാൾ കൂടുതൽ ഹൃദയ ബന്ധത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിച്ചത്. വീഡിയോ കാണാം
Read Also: മെട്രനെ പറ്റിച്ച ഗോപാലകൃഷ്ണൻ, 34 വർഷങ്ങൾക്ക് ശേഷം ഒടുവിൽ ആ കടം വീട്ടി