ഒരു കായികമേളയിൽ നിന്നുള്ള മനോഹര കാഴ്ച!! സ്കൂൾ കാലത്തെ കളങ്കമില്ലാത്ത സൗഹൃദം വിളിച്ചോതുന്ന വീഡിയോ
Child Friendship School Sports Meet Viral Video : ഓരോ മനുഷ്യന്റെയും ഏറ്റവും സന്തോഷം നിറഞ്ഞ കാലം ആയിരിക്കും അവരുടെ സ്കൂൾ കാലഘട്ടം. പഠനത്തിന് പുറമേ കലോത്സവം, കായികമേള, ശാസ്ത്രമേള മറ്റു ആഘോഷ ദിവസങ്ങൾ എന്നിങ്ങനെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനും സന്തോഷിക്കാനും നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞ സ്കൂൾ കാലഘട്ടം.
ഇത്തരത്തിൽ കാഴ്ചക്കാരുടെ സ്കൂൾ കാലഘട്ടത്തെയും, ചെറുപ്പകാലത്തെ സൗഹൃദത്തെയും ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വയനാട്ടിലെ ഒരു സ്കൂളിൽ നടന്ന സ്പോർട്സ് ഡേക്ക് ഇടയിൽ പകർത്തിയ ഒരു മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ ദൃശ്യമാകുന്നത്. ഈ സുന്ദരമായ നിമിഷം കാഴ്ചക്കാരുടെ ഹൃദയം സ്പർശിക്കുന്നു.
ബാലുശ്ശേരി എംഎൽഎ ആയ അഡ്വ. കെഎം സച്ചിൻ ദേവ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കായികമേള നടക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കൾ പരസ്പരം തോളിൽ കയ്യിട്ട് സന്തോഷത്തോടെ ഉല്ലസിച്ച് നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ‘പ്രിയം’ എന്ന ചിത്രത്തിലെ ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ ‘മിന്നാമിന്നി ഇത്തിരി പൊന്നേ..’ എന്ന ഗാനം കൂടി ഈ വീഡിയോക്ക് ഒപ്പം ചേരുമ്പോൾ, അത് കൂടുതൽ മനോഹരമാകുന്നു.
കാഴ്ചക്കാരെ അവരുടെ സ്കൂൾ കാലഘട്ടത്തിലെ കായികമേളകളിലേക്കും, സൗഹൃദത്തിലേക്കും, സുഹൃത്തുക്കളുമായുള്ള കുസൃതിയും സന്തോഷവും എല്ലാം നിറഞ്ഞ ഓർമ്മകളിലേക്കും ഈ വീഡിയോ കൊണ്ടുപോകുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള വീഡിയോ കാണാം
Read Also: ലോകത്തിലെ ഏറ്റവും ചെറിയ ഷോർട് ഫിലിം!! പകരുന്ന സന്ദേശം വളരെ മഹത്തായത്
കിടിലം മഴയത്ത് ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സിംപിൾ സ്നാക്ക് റെസിപ്പി