ഉള്ളിൽ സങ്കടം മൊത്തം അടകിപ്പിടിച്ച് മുഖത്ത് ചിരി വിരിയിച്ച് സ്കൂളിലേക്ക്, വീഡിയോ
Child emotion dynamic school day viral video : ഒരു കുട്ടി അവന്റെ ജീവിതത്തിൽ ആദ്യമായി മാതാവിൽ നിന്ന് ദീർഘസമയം വിട്ടുനിൽക്കുന്നത് ഒരുപക്ഷേ വിദ്യാലയത്തിലേക്ക് പോകുമ്പോൾ ആയിരിക്കാം. ജനനം മുതൽ തന്റെ ഒപ്പം സദാസമയം ഉള്ള അമ്മ, തന്റെ അരികിൽ നിന്ന് ദൂരെ മറഞ്ഞു പോകുമ്പോൾ അത് നിഷ്കളങ്കമായ പിഞ്ചുമനസ്സുകളിൽ വേദന ഉണ്ടാക്കുന്നു.
മക്കളെ അംഗൻവാടിയിലും നഴ്സറിയിലും എല്ലാം ചേർത്ത ശേഷം, ആദ്യകാലങ്ങളിൽ അവരെ അതിലേക്ക് പറഞ്ഞയക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്ന ഒരു വീഡിയോയിൽ, വിദ്യാലയത്തിലേക്ക് പോകുമ്പോഴുള്ള ഒരു നിഷ്കളങ്കനായ ബാലന്റെ മുഖത്ത് പ്രകടമായ പല ഭാവങ്ങളാണ്.
അമ്മയോടൊപ്പം വിദ്യാലയത്തിൽ എത്തിയ പയ്യന്, അമ്മ തിരികെ വീട്ടിലേക്ക് പോവുകയാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. അതിലെ അവന്റെ സങ്കടം മുഖത്ത് പ്രകടമാണ്. എന്നാൽ, അദ്ധ്യാപിക അവനെ സംസാരത്തിലൂടെ ശാന്തമാക്കാൻ ശ്രമിക്കുന്നത് വീഡിയോയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. അമ്മ തിരികെ വീട്ടിലേക്ക് പോകുന്ന സങ്കടവും,
അധ്യാപിക പറയുന്നത് കേട്ട് ചിരിക്കാൻ ശ്രമിക്കുന്നതുമായ കൊച്ചു പയ്യന്റെ മാറിമറിയുന്ന മുഖഭാവങ്ങളാണ് വീഡിയോയിലേക്ക് പ്രേക്ഷകരെ ആകർഷിപ്പിക്കുന്നത്. കൂടാതെ, അവനെ സ്വീകരിക്കാൻ വാതിൽക്കൽ നിൽക്കുന്ന സഹപാഠികളെയും വീഡിയോയിൽ കാണാൻ സാധിക്കുന്നു. പലരും അവിടെ നിന്ന് പല കമന്റുകളും പാസാക്കുന്നതായും വീഡിയോയിൽ കാണാൻ സാധിക്കുന്നു. മുഴുവൻ വീഡിയോ കാണാം.