Child eating salted mango viral video

ഉപ്പ് മാങ്ങ കട്ട് തിന്നുന്ന കുഞ്ഞാവ, വീഡിയോ

Child eating salted mango viral video

Child eating salted mango viral video: സോഷ്യൽ മീഡിയയിലെ കൊച്ചു വീഡിയോ ക്രിയേറ്റർമാർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദൂട്ടി. കൊച്ചു മിടുക്കിയുടെ സംസാരവും പ്രവർത്തികളും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. നന്ദൂട്ടിയുടെ ഓമനത്തമുള്ള പ്രവർത്തികളും കൊഞ്ചിക്കൊണ്ടുള്ള സംസാരവും ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.

കുട്ടിക്കാലത്ത് അമ്മയെ കാണാതെ ഉപ്പ് മാങ്ങ എടുത്ത് കഴിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നേക്കാം. ഉപ്പ് മാങ്ങ കുട്ടികൾക്ക് ഇഷ്ടമുള്ളതിനാൽ തന്നെ, അമ്മമാർ അത് തയ്യാറാക്കി വെക്കുമെങ്കിലും, കഴിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. അതുകൊണ്ടുതന്നെ അമ്മമാരെ കാണാതെ ഉപ്പുമാങ്ങ എടുത്തു കഴിക്കുന്ന കുസൃതി കൂട്ടുകാർ നമ്മുടെ വീടുകളിലും ഉണ്ടാകാം.

Child eating salted mango viral video
Child eating salted mango viral video

അമ്മയെ കാണാതെ വീട്ടിലെ ഉപ്പുമാങ്ങ പാത്രം തുറന്ന് മാങ്ങ കഴിക്കുന്ന വീഡിയോ ആണ് നന്ദൂട്ടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ആരും മോഷ്ടിക്കരുത് എന്ന ഉപദേശം നന്ദൂട്ടി പ്രേക്ഷകർക്ക് നൽകുന്നിടത്ത് ചിരി പടർത്തുന്നു. മോഷ്ടിച്ചാൽ തന്റെ അമ്മ വഴക്ക് പറയും എന്ന് നന്ദൂട്ടി വീഡിയോക്ക് ഇടയെ പറയുന്നു. എന്നിരുന്നാലും, തന്റെ ആഗ്രഹം അവൾ നിറവേറ്റുക തന്നെയാണ് ചെയ്യുന്നത്. നന്ദൂട്ടിയുടെ ഈ കുസൃതി നിറഞ്ഞ പ്രവർത്തിയും,

രസകരമായ സംസാരശൈലിയും വീഡിയോ കാണുന്ന പ്രേക്ഷകരെ സന്തോഷത്തിൽ ആക്കുന്നു. വീഡിയോ കണ്ട പ്രേക്ഷകർ രസകരമായ കമന്റുകളാണ് പങ്കുവെക്കുന്നത്. മോഷ്ടിക്കുന്നത് തെറ്റാണെങ്കിലും, ഇഷ്ടമുള്ള വസ്തു കട്ട് തിന്നുന്നതിൽ തെറ്റില്ല എന്ന് ആളുകളിൽ ചിലർ രസകരമായി കമന്റ് ചെയ്യുന്നു. നന്ദൂട്ടിയുടെ ഈ വീഡിയോ പല ആളുകളെയും തങ്ങളുടെ പഴയകാലത്തേക്ക് കൊണ്ടുപോയി എന്നതും ഒരു യാഥാർത്ഥ്യമാണ്. 

Read Also: സ്വന്തം കാർ, സ്വയം ഡ്രൈവിങ്!! വീഡിയോ പങ്കുവെച്ച് ചിപ്പി രഞ്ജിത്

Child eating salted mango viral video