Child dressing like Mahatma Gandhi viral video

രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാത്മ!! കുട്ടി ഗാന്ധിയുടെ വീഡിയോ വൈറൽ

Child dressing like Mahatma Gandhi viral video

Child dressing like Mahatma Gandhi viral video: രാജ്യസ്നേഹമുള്ള ഓരോ ഇന്ത്യക്കാരനും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. സമാധാനത്തിന്റെയും അഹിംസയുടെയും ഇതിഹാസ വക്താവായ മോഹൻദാസ് കരംചന്ദ് ഗാന്ധി, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനായി

തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണ്. മാത്രമല്ല, തൊട്ടുകൂടായ്മ, ദാരിദ്ര്യം തുടങ്ങിയവക്ക്‌ എതിരെ രാജ്യവ്യാപക പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയും, സ്ത്രീകളുടെ അവകാശങ്ങൾക്ക് ശബ്ദമുയർത്തുകയും ചെയ്ത വക്താവ് കൂടിയായിരുന്നു. 1869 ഒക്ടോബർ 2-ന് പോർബന്തറിൽ ജനിച്ച മഹാത്മാഗാന്ധി, 1948 ജനുവരി 30-ന് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. മഹാത്മാഗാന്ധിയുടെ ജന്മ – ചരമ വാർഷികങ്ങളിൽ

Child dressing like Mahatma Gandhi viral video

രാജ്യത്തെ സ്കൂളുകളിൽ എല്ലാം തന്നെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വേഷം അനുകരിക്കുകയും, ഗാന്ധിയെ സംബന്ധിച്ചുള്ള കഥകളും പ്രസംഗങ്ങളും പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ, നിരവധി കുട്ടി ഗാന്ധിമാരെ നമുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കാണാൻ സാധിക്കാറുണ്ട്. ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ ആകർഷിച്ച ഒരു കുട്ടി ഗാന്ധിയുടെ വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

അക്രമരഹിതമായ സമീപനവും സ്നേഹത്തോടെയും സഹിഷ്ണുതയോടെയും ആളുകളെ വിജയിപ്പിക്കാനുള്ള കഴിവും ഗാന്ധിയുടെ കൈമുതൽ ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിന് നേതൃത്വം നൽകിയ മഹാത്മാഗാന്ധിക്ക്‌ ഓരോ ഇന്ത്യക്കാരനും തന്റെ നെഞ്ചിൽ ആണ് ഇടം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ വാക്കുകൾ പ്രചോദനമായി സ്വീകരിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുക.