Child dancing like her sister in school art fest viral video

വേദിയിൽ ചേച്ചിയുടെ നാടോടി നൃത്തം, പരിസരം മറന്നാടി അനിയത്തി കുട്ടി

Child dancing like her sister in school art fest viral video

Child dancing like her sister in school art fest viral video : മുതിർന്നവരെ കണ്ട് കുട്ടികൾ പഠിക്കണം എന്ന് എപ്പോഴും മുതിർന്നവർ കുട്ടികൾക്ക് ഒരു ഉപദേശമായി പറഞ്ഞു നൽകാറുണ്ടെങ്കിലും, പലപ്പോഴും കുട്ടികളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മുതിർന്നവർക്ക് കണ്ട് പഠിക്കാൻ സാധിക്കും എന്നത് ഒരു വസ്തുതയാണ്. നിഷ്കളങ്കരായ കുട്ടികളുടെ പല പ്രവർത്തികളും

വിവിധ ആശയങ്ങൾ കാഴ്ചക്കാരുമായി സംവദിക്കുന്നു. ഇത്തരത്തിൽ ഒരു സ്കൂൾ കലോത്സവത്തിൽ നിന്നുള്ള കാഴ്ച, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയുണ്ടായി. തന്റെ ജേഷ്ഠത്തി സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ, പ്രേക്ഷകർക്ക് ഇടയിൽ നിന്ന് അനിയത്തിക്കുട്ടി ആ നൃത്തം 

Child dancing like her sister in school art fest viral video

അഭ്യസിക്കുന്നതിന്റെ വീഡിയോ ആണ്  ശ്രദ്ധേയമായിരിക്കുന്നത്. പാലക്കാട് ജില്ലയിലെ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവ വേദിയിൽ നിന്നുള്ള കാഴ്ചയാണ് ഇത്. അഞ്ചാം ക്ലാസുകാരിയായ ഷഹാല സ്റ്റേജിൽ നാടോടി നൃത്തം അവതരിപ്പിക്കുന്നു, ഈ വേളയിൽ ഷഹാലയുടെ സഹോദരിയായ എൽകെജി വിദ്യാർഥിനി ഷസാന പരിസരം മറന്ന് 

Child dancing like her sister in school art fest viral video

ജ്യേഷ്ഠത്തിയുടെ നൃത്തച്ചുവടുകൾ അനുകരിക്കുകയാണ്. “കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ്,” എന്ന ക്യാപ്ഷനോടുകൂടിയാണ് വിദ്യാഭ്യാസ മന്ത്രി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോ, ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, വലിയ രീതിയിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.